Loading ...

Home Gulf

ചരിത്രങ്ങള്‍ മാറുകയാണ് സൗദി അറേബ്യയില്‍ ആദ്യമായി വനിതാ ഗുസ്തി മത്സരം സംഘടിപ്പിക്കുന്നു.നതാലിയയും ലേസി ഈവന്‍സും റിയാദിലെത്തി.

റിയാദ് - റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗുസ്തി മത്സരം സംഘടിപ്പിക്കുന്നു. ആഗോള നിലവാരത്തിലുള്ള വിനോദ, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സൗദി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നിലെത്തിക്കുന്നു. ഇന്നാണ് ചരിത്ര മത്സരം. ഇന്നലെ റിയാദ് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വേള്‍ഡ് റസ്‌ലിംഗ് എന്റര്‍ടൈന്‍മെന്റ് ആണ് വനിതാ ഗുസ്തി മത്സരം പ്രഖ്യാപിച്ചത്. വേള്‍ഡ് റസ്‌ലിംഗ് എന്റര്‍ടൈന്‍മെന്റ് സംഘത്തിനൊപ്പം നതാലിയയും ലേസി ഈവന്‍സും റിയാദിലെത്തിയിട്ടുണ്ട്. ലേസി ഈവന്‍സ് മുന്‍ അമേരിക്കന്‍ മറീനാണ്. നതാലിയ മുന്‍ ഗുസ്തി താരം ജിം നീദാര്‍ട്ടിന്റെ മകളും മുന്‍ ഗുസ്തി താരം ടൈസന്‍ കിഡിന്റെ ഭാര്യയുമാണ്.വേള്‍ഡ് റസ്‌ലിംഗ് എന്റര്‍ടൈന്‍മെന്റ് താരങ്ങളായ നതാലിയയും (നതാലി കാതറിന്‍ നീദാര്‍ട്ട്-വില്‍സണ്‍) ലേസി ഈവന്‍സുമാണ് ക്രൗണ്‍ ജ്യുവല്‍ എന്നു പേരിട്ട മത്സരത്തില്‍ ഏറ്റുമുട്ടുക. ലോക പ്രശസ്തരായ മറ്റേതാനും ഗുസ്തി താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങളുമുണ്ടാകും.

Related News