Loading ...

Home Gulf

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ക്ലൈമ്ബിങ് വാള്‍ അബുദാബിയില്‍ നവംബര്‍ 29ന് തുറക്കും

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ക്ലൈമ്ബിങ് വാള്‍ അബുദാബിയില്‍ 2019 നവംബര്‍ 29ന് തുറക്കും. അബുദാബി യാസ് ഐലന്‍ഡിനെയും ഫെറാറി വേള്‍ഡിനെയും ബന്ധിപ്പിക്കുന്ന വിധമാണ് 43 മീറ്റര്‍ ഉയരത്തില്‍ അള്ളിപ്പിടിച്ച്‌ കയറാനുള്ള മനോഹര കെട്ടിടം ഒരുക്കിയിരിക്കുന്നത്. ക്ലൈമ്ബ് അബുദാബി എന്നു പേരിട്ട പദ്ധതി യുഎഇയിലെത്തുന്ന സാഹസിക വിനോദസഞ്ചാരികള്‍ക്ക് പുതിയ ആകര്‍ഷണമായിരിക്കും. അത്യാകര്‍ഷകമായ കെട്ടിടത്തിനകത്ത് വ്യത്യസ്ത ആകൃതിയിലുള്ള നാലു മതിലുകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യതവണ കയറുന്നവര്‍ക്കും പരിശീലിക്കുന്നവര്‍ക്കും ഇടയ്ക്കിടെ അള്ളിപ്പിടിച്ചുകയറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രഫഷണല്‍സിനും ഉതകുന്ന രീതിയിലാണ് നാലു മതിലുകള്‍ പണിതിരിക്കുന്നതെന്ന് സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. 2018ല്‍ തുറക്കാനിരുന്ന പദ്ധതിയുടെ നിര്‍മാണത്തിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ അഗ്നിബാധയുണ്ടായതാണ് വൈകിയത്.

Related News