Loading ...

Home Gulf

ആഗോള എണ്ണ, വാതകശേഖര രാജ്യങ്ങളില്‍ യു.എ.ഇ ആറാം സ്ഥാനത്ത്

അ​ബൂ​ദ​ബി: ഏ​ഴു ബി​ല്യ​ണ്‍ ബാ​ര​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ പു​തി​യ ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍ ശേ​ഖ​രം അ​ബൂ​ദ​ബി​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ഗോ​ള എ​ണ്ണ, വാ​ത​ക​ശേ​ഖ​ര രാ​ജ്യ​ങ്ങ​ളി​ല്‍ യു.​എ.​ഇ ആ​റാം സ്ഥാ​ന​ത്തെ​ത്തി. അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്ബ​നി (അ​ഡ്‌​നോ​ക്) ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ല്‍. ഏ​ഴു ബി​ല്യ​ണ്‍ ബാ​ര​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യും 58 ട്രി​ല്യ​ണ്‍ സ്​​റ്റാ​ന്‍​ഡേ​ഡ് ക്യു​ബി​ക് അ​ടി പ​ര​മ്ബ​രാ​ഗ​ത വാ​ത​ക സ​മ്ബ​ത്തു​മു​ള്ള​താ​ണ് പു​തി​യ ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍ ശേ​ഖ​ര​മെ​ന്നും സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ യോ​ഗം വെ​ളി​പ്പെ​ടു​ത്തി. യു.​എ.​ഇ​യി​ലെ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ മൊ​ത്തം ക​രു​ത​ല്‍ ശേ​ഖ​രം 105 ബി​ല്യ​ണ്‍ ബാ​ര​ലും 273 ട്രി​ല്യ​ണ്‍ ക്യു​ബി​ക് അ​ടി പ​ര​മ്ബ​രാ​ഗ​ത വാ​ത​ക​വു​മാ​ണ്.അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റും സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍ സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ​യു​ടെ സാ​മ്ബ​ത്തി​ക അ​ഭി​ലാ​ഷ​ങ്ങ​ള്‍ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ല്‍ അ​ഡ്‌​നോ​ക് വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യും നി​ക്ഷേ​പ സ​മീ​പ​ന​ത്തി​ലൂ​ടെ​യും യു.​എ.​ഇ​യി​ലേ​ക്ക് വി​ദേ​ശ നി​ക്ഷേ​പം എ​ത്തി​ക്കാ​നു​ള്ള അ​ഡ്നോ​ക്കി​​െന്‍റ ശ്ര​മ​ങ്ങ​ളെ സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച​താ​യും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.2016 മു​ത​ല്‍ 3200ലേ​റെ ഇ​മ​റാ​ത്തി പൗ​ര​ന്മാ​രെ അ​ഡ്‌​നോ​ക് റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്​. ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ 1258 പേ​രെ​ക്കൂ​ടി പു​തു​താ​യി നി​യ​മി​ക്കും. 600ഓ​ളം പേ​ര്‍ അ​ഡ്‌​നോ​ക് സ്‌​കോ​ള​ര്‍​ഷി​പ്പോ​ടെ വി​ദേ​ശ​ത്ത് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ്. ഏ​താ​നും വ​ര്‍​ഷ​ത്തി​ന​കം മൂ​വാ​യി​ര​ത്തി​ല​ധി​കം ഇ​മ​റാ​ത്തി പൗ​ര​ന്മാ​രെ പു​തു​താ​യി റി​ക്രൂ​ട്ട് ചെ​യ്യും. സ​ഹ​മ​ന്ത്രി​യും അ​ഡ്നോ​ക്​ ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ ഡോ. ​സു​ല്‍​ത്താ​ന്‍ അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബ​ര്‍ സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Related News