Loading ...

Home Gulf

മൊ​റോ​ക്കോ​യു​മാ​യി പാ​ര്‍ല​മെന്‍റ​റി രം​ഗ​ത്ത്​ സ​ഹ​ക​രി​ക്കും

മ​നാ​മ: മൊ​റോ​ക്കോ​യു​മാ​യി പാ​ര്‍ല​മ​െന്‍റ​റി മേ​ഖ​ല​യി​ല്‍ സ​ഹ​ക​രി​ക്കു​മെ​ന്ന് പാ​ര്‍ല​മ​െന്‍റ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്​​ദു​ല്ല സൈ​ന​ല്‍ വ്യ​ക്ത​മാ​ക്കി.
മൊ​റോ​ക്കോ പാ​ര്‍ല​മ​െന്‍റ്​ അ​ധ്യ​ക്ഷ​ന്‍ അ​ല്‍ജീ​ബ് അ​ല്‍ മാ​ലി​കി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്‌ എ​ത്തി​യ ബ​ഹ്റൈ​ന്‍ പാ​ര്‍ല​മ​െന്‍റ്​ സം​ഘ​ത്തി​ന് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​​െന്‍റ ഭാ​ഗ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ബ​ഹ്റൈ​നും മൊ​റോ​ക്കോ​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ലാ​ണു​ള്ള​തെ​ന്ന് അ​വ​ര്‍ വി​ല​യി​രു​ത്തി.
പാ​ര്‍ല​മ​െന്‍റ്​ പ​രി​ശീ​ല​നപ​രി​പാ​ടി​ക​ളി​ല്‍ ഇ​രു പാ​ര്‍ല​മ​െന്‍റ്​ സെ​ക്ര​ട്ടേ​റി​യ​റ്റും ത​മ്മി​ല്‍ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റും സ​ന്ദ​ര്‍ശ​ന​ത്തി​നി​ട​യി​ല്‍ രൂ​പ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.മൊ​റോ​ക്ക​ന്‍ പാ​ര്‍ല​മ​െന്‍റു​മാ​യി സം​യു​ക്ത ച​ര്‍ച്ച​ക​ള്‍ ന​ട​ത്തു​ക​യും സ​ര്‍ക്കാ​ര്‍ നേ​തൃ​ത്വ​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ക​യും ചെ​യ്തു.

Related News