Loading ...

Home Gulf

ശക്തമായ കാറ്റും മഴയും തുടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്

മസ്‌ക്കറ്റ്: ( 11.11.2019) ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ഒമാന്റെ വടക്കന്‍ മേഖലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. ബാത്തിന, ബുറൈമി, ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിലാണ് മഴ ശക്തമായി തുടരുന്നത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാന നിരത്തുകളും തോടുകളും ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകുന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുവെങ്കിലും അല്‍ ഹാജര്‍ പര്‍വത നിരകള്‍, സൊഹാര്‍ സഹം കബൂറ എന്നീ പ്രദേശങ്ങളിലായിരിക്കും മഴ കൂടുതല്‍ പെയ്യുവാന്‍ സാധ്യത. തെക്കന്‍ ഇറാനില്‍ രൂപം കൊണ്ട തീവ്രമായ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നത്.

Related News