Loading ...

Home Gulf

സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച്‌ സൗദി തൊഴില്‍ മന്ത്രാലയം

റിയാദ് : സൗദിയിലെ ലേബര്‍ വിസ സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി തൊഴില്‍ മന്ത്രാലയം.
സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു.. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം ഇന്ന് വ്യക്തമാക്കി.
'ആമില്‍' വിസ അഥവാ ലേബര്‍ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കാനാണ് സൌദി നൈപുണ്യ പരീക്ഷ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇക്കാര്യത്തില്‍ പരീക്ഷ പ്രോഗ്രാം മേധാവിയെ ഉദ്ദരിച്ചു വന്ന വാര്‍ത്തകളിലാണ് ഭാവിയില്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കുമെന്നും ഉണ്ടായത്. ഇതില്‍ ലേബര്‍ വിസകള്‍ നിര്‍ത്തുമെന്ന കാര്യമാണ് തൊഴില്‍ മന്ത്രാലയം നിഷേധിച്ചത്. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ പറഞ്ഞു.

Related News