Loading ...

Home Gulf

വ​ന്‍ സ​ന്നാ​ഹ​ത്തോ​ടെ ജ​ലീ​ബി​ലെ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം

കു​വൈ​ത്ത്​ സി​റ്റി: വ​ന്‍ സ​ന്നാ​ഹ​ത്തോ​ടെ ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി എ​ന്‍​ജി. അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ഇ​സ്സാം അ​ല്‍ ന​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി, ക്രി​മി​ന​ല്‍ സെ​ക്യൂ​രി​റ്റി, ഗ​താ​ഗ​തം, ഒാ​പ​റേ​ഷ​ന്‍, ഇ​ഖാ​മ കാ​ര്യാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കാ​ളി​യാ​വു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്​ മു​നി​സി​പ്പ​ല്‍ പ​രി​ശോ​ധ​ന​യാ​ണ്. കെ​ട്ടി​ട​​ങ്ങ​ളോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച്‌​ പൊ​ളി​ച്ച്‌​ നീ​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്​​ച ഹ​സ്സാ​വി ഭാ​ഗ​ത്താ​യി​രു​ന്നു​ പ​രി​ശോ​ധ​ന. ഇ​വി​ടെ നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജ​ലീ​ബ്‌ അ​ല്‍ ശു​യൂ​ഖ്‌ പ്ര​ദേ​ശ​ത്ത്‌ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍, നി​യ​മ​ലം​ഘ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ത​ട​യു​ന്ന​തി​നും പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ 'ക്ലീ​ന്‍ ജ​ലീ​ബ്​' എ​ന്ന പേ​രി​ല്‍ കാ​മ്ബ​യി​ന്‍ ന​ട​ത്തു​ന്ന​ത്. മൂ​ന്നു​മാ​സം​കൊ​ണ്ട്​ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ജ​ലീ​ബി​നെ മു​ക്ത​മാ​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മൂ​ടി​വെ​ക്കു​ക​യോ നി​യ​മ​ലം​ഘ​ക​ര്‍​ക്ക്​ അ​ഭ​യം ന​ല്‍​കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഇ​സ്സാം അ​ല്‍ ന​ഹാം പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തി​റ​ങ്ങു​േ​മ്ബാ​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ കൈ​വ​ശം സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​ണ​ര്‍​ത്തി. വാണിജ്യാവശ്യത്തിന്​ ഉപയോഗിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്നും മൂന്നുമാസത്തിനകം അനധികൃതമായ 2700 സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി മേധാവി എന്‍ജി. അഹ്​മദ്​ അല്‍ മന്‍ഫൂഹി പറഞ്ഞു.

Related News