Loading ...

Home Gulf

കനത്ത മഴ, വെള്ളപ്പൊക്കം

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ര്‍​ദ​ത്തി​​െന്‍റ ഫ​ല​മാ​യി മ​സ്​​ക​ത്ത്​ അ​ട​ക്കം വ​ട​ക്ക​ന്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. പ​ല​യി​ട​ത്തും ഇ​ടി​യു​ടെ​യും കാ​റ്റി​​െന്‍റ​യും അ​ക​മ്ബ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. മ​ത്ര സൂ​ഖി​ല്‍ നൂ​റു​ക​ണ​ക്കി​ന്​ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വാ​ദി​ക​ളി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി.പൊ​ലീ​സി​​െന്‍റ​യും സി​വി​ല്‍ ഡി​ഫ​ന്‍​സി​​െന്‍റ​യും ദ്രു​ത​ഗ​തി​യി​ലെ ഇ​ട​പെ​ട​ലാ​ണ്​ വാ​ദി​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍​ക്ക്​ ര​ക്ഷ​യാ​യ​ത്. മ​ര​ണം സം​ഭ​വി​ച്ച​താ​യി രാ​ത്രി​വ​രെ വി​വ​ര​മി​ല്ല.ബു​റൈ​മി, ദാ​ഹി​റ, ബാ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ​ല്ലാം ക​ന​ത്ത മ​ഴ​യും ഇ​ടി​യു​മു​ണ്ടാ​യി. à´®â€‹à´¸àµâ€‹â€‹à´•â€‹à´¤àµà´¤àµâ€‹ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത സി​ഗ്​​ന​ലു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത്​ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചു. വാ​ഹ​ന​യാ​ത്രി​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.ദ​ങ്കി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം മ​ഴ പെ​യ്​​ത​തെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​ഴു വ​രെ 49.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ ഇ​വി​ടെ പെ​യ്​​ത​ത്.വാ​ദി അ​ല്‍ മ​ആ​വി​ല്‍, സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ തു​റ​മു​ഖം, ലി​വ, ന​ഖ​ല്‍, ബു​റൈ​മി, സ​ഹം, ബോ​ഷ​ര്‍, ദി​ബ്ബ, ഖ​സ​ബ്, റു​സ്​​താ​ഖ്, യ​ന്‍​ഖ​ല്‍, അ​ല്‍ അ​വാ​ബി എ​ന്നി​വ​യാ​ണ്​ മ​ഴ​യു​ടെ അ​ള​വി​ല്‍ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. അ​മി​റാ​ത്ത്, ബു​റൈ​മി, യ​ന്‍​ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ദി​ക​ളി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി. സി​വി​ല്‍ ഡി​ഫ​ന്‍​സും പൊ​ലീ​സും ചേ​ര്‍​ന്ന്​ ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ചി​ല​യി​ട​ങ്ങ​ളി​ല്‍ രാ​ത്രി വൈ​കി​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.വാ​ദി​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​യ​തി​നാ​ല്‍ ബാ​ത്തി​ന, ബു​റൈ​മി, ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.45 മു​ത​ല്‍ ബു​റൈ​മി ഗ​വ​ര്‍​ണ​റേ​റ്റി​ലെ വാ​ദി​സാ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന്​ ബു​റൈ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ന്‍ പ​റ​ഞ്ഞു. സ​ന്ധ്യ​യാ​യ​തോ​ടെ മ​ഴ​യു​ടെ ശ​ക്തി​യി​ല്‍ ചെ​റി​യ കു​റ​വു​ണ്ടെ​ങ്കി​ലും വാ​ദി​യി​ല്‍ വെ​ള്ളം കൂ​ടി വ​രു​ക​യാ​ണ്. അ​ര്‍​ധ​രാ​ത്രി​യെ​ങ്കി​ലു​മാ​കാ​തെ പോ​കാ​നാ​കി​ല്ലെ​ന്ന​താ​ണ്​ അ​വ​സ്​​ഥ​യെ​ന്നും സൈ​ഫു​ദ്ദീ​ന്‍ പ​റ​ഞ്ഞു.മ​ത്ര സൂ​ഖി​ല്‍ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ള്‍ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കാ​ണ്​ ഉ​ണ്ടാ​യ​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് സൂ​ഖി​ലൂ​ടെ ഇ​ത്ര ശ​ക്ത​മാ​യ ഒ​ഴു​ക്ക് ഉ​ണ്ടാ​യ​തെ​ന്ന്​ ഇ​വി​ട​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു. സൂ​ഖി​ലെ സ​ക​ല ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും പ്ര​ള​യ​സ​മാ​ന​മാ​യ ഒ​ഴു​ക്കാ​ണ് രൂ​പ​പ്പെ​ട്ട​ത്. മ​ല​യാ​ളി​ക​ളു​ടേ​ത​ട​ക്കം നൂ​റു​ക​ണ​ക്കി​ന്​ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. സൂ​ഖി​​െന്‍റ കേ​ന്ദ്ര​ഭാ​ഗ​ത്ത്​ അ​ര​യോ​ളം പൊ​ക്ക​ത്തി​ല്‍ വെ​ള്ള​മു​യ​ര്‍​ന്നു.ആ​യി​ര​ക്ക​ണ​ക്കി​ന്​ റി​യാ​ലി​​െന്‍റ നാ​ശ​ന​ഷ്​​ട​മാ​ണ്​ ക​ട​ക​ളി​ല്‍ ഉ​ണ്ടാ​യ​ത്. സൂ​ഖി​​െന്‍റ തൂ​ണി​ലി​ടി​ച്ച്‌ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​പ്പോ​യ​തും വെ​ള്ള​ത്തി​​െന്‍റ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നെ ബാ​ധി​ച്ചു. വാ​ഹ​ന​ത്തി‍​െന്‍റ ഡ്രൈ​വ​ര്‍മാ​ര്‍ പു​റ​ത്തേ​ക്ക്​ ചാ​ടി​യ​തി​നാ​ല്‍ ഒ​ഴു​ക്കി​ല്‍ പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നും സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ​ക്താ​വ്​ പ​റ​ഞ്ഞു. മ​സ്​​ക​ത്തി​ല്‍ രാ​വി​ലെ​യും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ര്‍​ദം മൂ​ലം വെ​ള്ളി​യാ​ഴ്​​ച വ​രെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​നം.

Related News