Loading ...

Home Gulf

സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ കുറവ്

സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ കുറവ് . ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായിരുന്ന സ്വദേശി അനുപാതത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയാണ് രണ്ടാം പാദം അവസാനിച്ചത്.സൗദി ജനറല്‍ സ്റ്റാറ്റിക്‌സ് അതോറിറ്റിയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.രാജ്യത്ത് നടപ്പിലാക്കി വരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ പലരും തിരിച്ചു പോയത് മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിന് ഇടയാക്കി.കൂടാതെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ തുടക്കം കുറിച്ച പുതിയ പദ്ധതികളിലേക്ക് സ്വദേശികള്‍ തൊഴില്‍ മാറ്റം നടത്തിയതും സ്വദേശി ജീവനക്കാര്‍ ഗണ്യമായി കുറയാന്‍ കാരണമായി.

Related News