Loading ...

Home Gulf

കുവൈറ്റിന്റെ മുഖച്ഛായ മാറ്റാന്‍ പുതിയ പദ്ധതി

കുവൈറ്റ് : കുവൈറ്റിന്റെ മുഖച്ഛായ മാറ്റാന്‍ കുവൈറ്റ് സിറ്റി അര്‍ബന്‍ പ്ലാന്‍ പ്രോജക്‌ട് 2030 പദ്ദതിയുമായി കുവൈറ്റ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്‍രെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തല്‍ . താമസമേഖലയും വാണിജ്യമേഖലയുമൊക്കെ ചേര്‍ന്നുള്ള ബഹുമുഖ പദ്ധതികളാകും പൂര്‍ത്തിയാക്കുക. നിര്‍ദിഷ്ട മെട്രോ റയിലുമായി ബന്ധപ്പെട്ട സ്റ്റേഷനുകള്‍, നവീകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, ആഢംബര ഹോട്ടല്‍ അപ്പാര്‍ട്മെന്റുകള്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍, പൊതുസേവന സംവിധാനങ്ങള്‍ തുടങ്ങി ആധുനിക സൗകര്യങ്ങളൊക്കെ ഒരുക്കും. അബ്ദുല്ല സ്ട്രീറ്റ്, മുബാറക് സ്ട്രീറ്റ്, മുബാറല്‍ അല്‍ കബീര്‍ സ്ട്രീറ്റ്, ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, ജാബര്‍ അല്‍ മുബാറക് സ്ട്രീറ്റ്, ഫഹദ് അല്‍ സാലെം സ്ട്രീറ്റ് എന്നിവയെല്ലാം നവീകരിക്കും .

Related News