Loading ...

Home Gulf

സുസ്​ഥിരതയിലേക്ക്​ വഴിയായി ഖത്തര്‍ -ഇന്ത്യ സാംസ്​കാരിക വര്‍ഷം

ദോ​ഹ: ഖ​ത്ത​ര്‍-​ഇ​ന്ത്യ സാം​സ്​​കാ​രി​ക വ​ര്‍​ഷം 2019െന്‍​റ ഭാ​ഗ​മാ​യി ക​ഹ്റ​മ അ​വ​യ​ര്‍​നെ​സ്​ പാ​ര്‍​ക്കി​ല്‍ (കെ.​എ.​പി) ഖ​ത്ത​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ കോ​ര്‍​പ​റേ​ഷ​​െന്‍റ സു​സ്​​ഥി​ര​ത േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ക​ഹ്റ​മ​യു​ടെ ത​ര്‍​ശീ​ദ് േപ്രാ​ഗ്രാ​മാ​ണ് മൂ​ന്നു​ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ക​ഹ്റ​മ അ​വ​യ​ര്‍​െ​ന​സ്​ പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി.​കു​മ​ര​ന്‍, ക​ഹ്റ​മ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ആ​ന്‍​ഡ് എ​ന​ര്‍​ജി എ​ഫി​ഷ്യ​ന്‍​സി വ​കു​പ്പ് മാ​നേ​ജ​ര്‍ എ​ന്‍​ജി. അ​ബ്​​ദു​ല്‍ അ​സീ​സ്​ അ​ല്‍ ഹ​മ്മാ​ദി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.വി​വി​ധ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ളി​ല്‍​നി​ന്ന്​ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും ക​ഹ്റ​മ, ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​രും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും പ​​ങ്കെ​ടു​ത്തു.ഖ​ത്ത​റി​െന്‍റ​യും ഇ​ന്ത്യ​യു​ടെ​യും സാം​സ്​​കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ പ​രി​പാ​ടി​ക​ള്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പ​രി​സ്​​ഥി​തി, സം​ര​ക്ഷ​ണം, ഊ​ര്‍​ജ​ക്ഷ​മ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​ന്ന ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. എ​ല്‍.​ഇ.​ഡി ബ​ള്‍​ബു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​െന്‍റ പ്രാ​ധാ​ന്യം ഉ​യ​ര്‍​ത്തി വ്യ​ത്യ​സ്​​ത ഗെ​യി​മു​ക​ളും പാ​ര്‍​ക്കി​ല്‍ ന​ട​ന്നു. ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഖ​ത്ത​റി​െന്‍റ ഊ​ര്‍​ജ​ക്ഷ​മ​ത, പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.ദോ​ഹ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ്​ ക​പ്പി​െന്‍റ മാ​സ്​​കോ​ട്ടാ​യ സു​ദൈ​ഫി​യാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. ഇ​ന്ത്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ്യ, പാ​നീ​യ സ്​​റ്റാ​ളു​ക​ളും ഔ​ട്ട്​​ലെ​റ്റു​ക​ളും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.ക​ഹ്റ​മ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍, എ​ന​ര്‍​ജി എ​ഫി​ഷ്യ​ന്‍​സി മാ​നേ​ജ​ര്‍ എ​ന്‍​ജി. അ​ബ്​​ദു​ല്‍ അ​സീ​സ്​ അ​ല്‍ ഹ​മ്മാ​ദി, ക​ഹ്റ​മ ക​മ്യൂ​ണി​റ്റി അ​വ​യ​ര്‍​െ​ന​സ്​ മേ​ധാ​വി ഫാ​ത്തി​മ സൈ​ദ് അ​ല്‍ മി​സ്​​ന​ദ്, ക​ഹ്റ​മ ജ​ന​റ​ല്‍ സ​ര്‍​വി​സ്​ വ​കു​പ്പ് മാ​നേ​ജ​ര്‍ എ​ന്‍​ജി. അ​ബ്​​ദു​ല്ല മു​ഹ്സി​ന്‍ അ​ല്‍ വാ​ഹി​ദി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Related News