Loading ...

Home Gulf

ഒമാനില്‍ പ്രവാസി മലയാളികള്‍ക്കായി നിയമസഹായ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

മ​സ്​​ക​ത്ത്​: നി​യ​മ​ക്കു​രു​ക്കി​ല്‍​പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക്​ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഒ​മാ​നി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. നോ​ര്‍​ക്ക റൂ​ട്ട്​​സി​ന്​ കീ​ഴി​ലു​ള്ള നി​യ​മ​സ​ഹാ​യ സെ​ല്ലി​​െന്‍റ ഒ​മാ​നി​ലെ ലീ​ഗ​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​റ്​ അ​ഡ്വ. ഗി​രീ​ഷ്​ കു​മാ​റാ​ണ്.ജോ​ലി സം​ബ​ന്ധ​മാ​യി വി​ദേ​ശ മ​ല​യാ​ളി​ക​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക്​ ഇ​തു​വ​ഴി നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. കേ​സു​ക​ള്‍ ഫ​യ​ല്‍​ചെ​യ്യാ​ന്‍ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ന​ഷ്​​ട​പ​രി​ഹാ​ര/​ദ​യാ​ഹ​ര​ജി​ക​ള്‍ എ​ന്നി​വ​യി​ല്‍ സ​ഹാ​യി​ക്കു​ക, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്ന്​ നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ത​ര്‍​ജ​മ ന​ട​ത്തു​ന്ന​തി​ന്​ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​ന്ന്​ അ​ഡ്വ. ഗി​രീ​ഷ്​​കു​മാ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കു​റ്റ​ങ്ങ​ള്‍​ക്കും ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കും വി​ദേ​ശ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക്​ പ​ദ്ധ​തി വ​ഴി സ​ഹാ​യം ല​ഭി​ക്കും.പ്രാ​ഥ​മി​ക നി​യ​മ​സ​ഹാ​യ​ത്തി​നു​ള്ള ചെ​ല​വു​ക​ളാ​ണ്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​ക. ഇ​ന്ത്യ​ന്‍ പാ​സ്​​പോ​ര്‍​ട്ടും സാ​ധു​വാ​യ തൊ​ഴി​ല്‍ വി​സ​യോ സ​ന്ദ​ര്‍​ശ​ക വി​സ​യോ ഉ​ള്ള മ​ല​യാ​ളി​ക​ള്‍​ക്കോ അ​ല്ലെ​ങ്കി​ല്‍ ത​ട​വ​നു​ഭ​വി​ക്കു​ക​യോ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ക​യോ ചെ​യ്യു​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍/​സു​ഹൃ​ത്തു​ക്ക​ള്‍​ക്കോ സ​ഹാ​യം തേ​ടാ​ന്‍ ക​ഴി​യും. അ​പേ​ക്ഷാ​ഫോ​റം norkaroots.org വെ​ബ്​​സൈ​റ്റി​ല്‍ ല​ഭി​ക്കും.പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ര്‍, നോ​ര്‍​ക്ക റൂ​ട്ട്​​സ്, മൂ​ന്നാം​നി​ല, നോ​ര്‍​ക്ക സ​െന്‍റ​ര്‍, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം-14 വി​ലാ​സ​ത്തി​ലോ ceo@norkaroots.net, ceonorkaroots@gmail.com വി​ലാ​സ​ത്തി​ലോ അ​യ​ക്ക​ണം.വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ടോ​ള്‍​ഫ്രീ ന​മ്ബ​റാ​യ 18004253939 (ഇ​ന്ത്യ​യി​ല്‍ നി​ന്ന്), 00918802012345 (വി​ദേ​ശ​ത്ത്​ നി​ന്ന്) ന​മ്ബ​റു​ക​ളി​ലാ​ണ്​ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്​​ഡ്​​കാ​ള്‍ സേ​വ​നം ല​ഭി​ക്കും.ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ലീ​ഗ​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​റു​മാ​ര്‍​ക്ക്​ കൈ​മാ​റു​ക​യാ​ണ്​ ചെ​യ്യു​ക​യെ​ന്നും അ​ഡ്വ. ഗി​രീ​ഷ്​​കു​മാ​ര്‍ പ​റ​ഞ്ഞു.പ്ര​വാ​സി​ക്ഷേ​മ​നി​ധി ബോ​ര്‍​ഡ്​ ഡ​യ​റ​ക്​​ട​ര്‍ പി.​എം. ജാ​ബി​ര്‍, ഇ​ന്ത്യ​ന്‍ മീ​ഡി​യാ ഫോ​റം പ്ര​സി​ഡ​ന്‍​റ്​ ക​ബീ​ര്‍ യൂ​സു​ഫ്​ എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തു.

Related News