Loading ...

Home Gulf

സൗദിയില്‍ പെട്രോകെമിക്കല്‍ രംഗത്ത് വന്‍ നിക്ഷേപത്തിന് ധാരണയായി

സൗദിയില്‍ പെട്രോകെമിക്കല്‍ രംഗത്ത് വന്‍ നിക്ഷേപത്തിന് ധാരണയായി. റിയാദിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് രണ്ട് ബില്യണ്‍ ഡോളര്‍ അഥവാ 7.5 ബില്യണ്‍ റിയാലിന്റെ നിക്ഷേപത്തിന് ധാരണയിലെത്തിയത്. പെട്രോകെമിക്കല്‍ മേഖലയിലെ അഞ്ച് വിത്യസ്ഥ കമ്ബനികളുമായാണ് ധാരണയിലെത്തിയത്. ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് ഗവര്‍ണര്‍ ഇബ്രാഹീം ഉമര്‍, വാണിജ്യ സഹമന്ത്രി എഞ്ചിനിയര്‍ ഉസാമ അല്‍സാമില്‍, റോയല്‍ കമ്മീഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഞ്ചിനിയര്‍ അബ്ദുല്ല അല്‍സയ്ദാന്‍, സൗദി അരാംകോ ടെക്‌നിക്കല്‍ വൈസ് പ്രസിഡന്റ് അഹ്മദ് സഅദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്.

Related News