Loading ...

Home Gulf

സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ്​ അല്‍ ആസിമി വ്യക്​തമാക്കി. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്​ അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന്‍ ഫീസ് ഈടാക്കാവൂ എന്നും നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിപ്പ് നല്‍കി. പാര്‍ലമ​െന്‍റില്‍ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ^ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച ഫീസിന്​ പുറമെ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ഫീസ് വര്‍ധന വിലക്കി കഴിഞ്ഞ വര്‍ഷം മന്ത്രാലയം കൈക്കൊണ്ട തീരുമാനം പുതിയ അധ്യയന വര്‍ഷത്തിലും നിലനില്‍ക്കുന്നതാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്‌കൂളുകള്‍ക്കും ദ്വിഭാഷ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍, പാകിസ്​താനി, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നില്ലെന്ന്​ ഉറപ്പാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്ബത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. വകുപ്പ് പ്രതിനിധികള്‍ സ്‌കൂളുകളില്‍ പതിവായി സന്ദര്‍ശനം നടത്തി വരുന്നുണ്ട്. നിശ്ചയിച്ച ഫീസ് നിരക്കില്‍ കൂടുതലായി ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളി​​െന്‍റ അംഗീകാരംതന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related News