Loading ...

Home Gulf

കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് : യുഎഇയില്‍ പുതിയ തീരുമാനം

ദുബായ് : യുഎഇയില്‍ താമസ - കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച്‌ പിടിക്കപ്പെട്ടവര്‍ക്ക് രാജ്യം വിടാനുള്ള ബോര്‍ഡിങ് പാസ് സംൂന്ധിച്ച്‌ യുഎഇ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ബോര്‍
ഡിംഗ് പാസ് തടങ്കല്‍ കേന്ദ്രത്തില്‍ നിന്നു തന്നെ ഏര്‍പ്പാടാക്കും. ദുബായ് എമിഗ്രേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം തീരുമാനം നടപ്പിലാകും.
റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് സ്വദേശത്തേക്ക് പോകുന്നതിനുമുമ്ബു തന്നെ ജയില്‍കേന്ദ്രത്തില്‍നിന്ന് യാത്രാനടപടി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്ന നിയമം ലോകത്തു തന്നെ ഇതാദ്യമായിരിക്കും. നടപടി പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചയക്കപ്പെടുന്നവരുടെ ലഗേജുകള്‍ മുന്‍കൂട്ടിതന്നെ വിമാനത്താവളത്തിലേക്ക് അയക്കും. ഇതോടെ നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറിലേക്കും വിമാനത്തിലേക്കും എത്തിച്ചേരാന്‍ അവര്‍ക്കു സാധിക്കും.

Related News