Loading ...

Home Gulf

ഒമാനില്‍ ആയിരം വര്‍ഷം മുമ്ബ്​ കൂറ്റന്‍ സൂനാമി അടിച്ചതായി ​ഗവേഷകര്‍

മ​സ്​​ക​ത്ത്​: ആ​യി​രം വ​ര്‍​ഷം മു​മ്ബു​ണ്ടാ​യ ഭൂ​ക​മ്ബ​ത്തി​​െന്‍റ ഫ​ല​മാ​യി ഒ​മാ​നി​ല്‍ കൂ​റ്റ​ന്‍ സൂ​നാ​മി തി​ര​ക​ള്‍ ആ​ഞ്ഞ​ടി​ച്ച​താ​യി ​ഗ​വേ​ഷ​ക​ര്‍. 15 മീ​റ്റ​ര്‍ അ​ഥ​വാ 49 അ​ടി ഉ​യ​ര​മു​ള്ള തി​ര​മാ​ല​ക​ളാ​ണ്​ ആ​ഞ്ഞ​ടി​ച്ച​ത്.
കൂ​റ്റ​ന്‍ തി​ര​മാ​ല​ക​ളി​ല്‍ വ​ലി​യ പാ​റ​ക്ക​ഷ​​ണ​ങ്ങ​ള്‍ തീ​ര​ത്തു​നി​ന്ന്​ ഏ​റെ ഉ​യ​ര​മു​ള്ള ക​ര​യി​ലും പ​ര്‍​വ​ത​ങ്ങ​ളു​ടെ മു​ക​ളി​ലും നി​ക്ഷേ​പി​ക്ക​പ്പെ​ട്ടു. ഇ​തി​ല്‍ ചി​ല ചി​ല പാ​റ​ക്ക​ല്ലു​ക​ള്‍​ക്ക്​ 62.5 ട​ണ്‍ വ​രെ ഭാ​ര​മു​ള്ള​താ​യും ബോ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്​​ധ​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. https://paleoseismicity.org/quaternary-sea-level-change-along-the-coastli... എ​ന്ന വെ​ബ്​​പേ​ജി​ല്‍ പ​ഠ​ന​റി​പ്പോ​ര്‍​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മാ​ന രീ​തി​യി​ലു​ള്ള സൂ​നാ​മി ഇൗ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യാ​ല്‍ നാ​ശം പ്ര​തീ​ക്ഷ​ക്കും ഏ​റെ അ​പ്പു​റ​ത്താ​യി​രി​ക്കു​മെ​ന്ന്​ ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു.
1945ല്‍ ​ഒ​മാ​നി​ലു​ണ്ടാ​യ സൂ​നാ​മി​യു​ടെ ആ​ഘാ​ത​ത്തി​​െന്‍റ പ​ഠ​ന​ത്തി​ലാ​ണ്​ ഇൗ ​വ​സ്​​തു​ത​ക​ള്‍ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. 1945ല്‍ ​ഉ​ണ്ടാ​യ​ത്​ ചെ​റി​യ സൂ​നാ​മി​യാ​ണ്. വ​ലി​യ സൂ​നാ​മി​ക​ള്‍​ക്ക്​ മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ പ​ഠ​ന​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ര്‍ ജി​യോ സ​യ​ന്‍​സ​സി​ലെ ഡോ. ​ഗോ​സ്​​റ്റ ഹോ​ഫ്​​മാ​ന്‍ പ​റ​ഞ്ഞു.
പാ​കി​സ്താ​ന്​ അ​ടു​ത്ത്​ ക​ട​ലി​ല്‍ ഭൂ​ക​മ്ബ മേ​ഖ​ല​യി​ല്‍ പ​ഠ​നം ന​ട​ത്തി​യ​പ്പോ​ള്‍ ഇൗ ​മേ​ഖ​ല​യി​ല്‍ വ​ലി​യ ഭൂ​ക​മ്ബ​ങ്ങ​ള്‍​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഇ​വി​ടെ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ കൂ​റ്റ​ന്‍ സൂ​നാ​മി​ത്തി​ര​ക​ള്‍ ഒ​മാ​ന്‍ തീ​ര​ത്ത്​ എ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ ത​ങ്ങ​ള്‍ പ​ഠ​നം ന​ട​ത്തി​യ​ത്. വ​ലി​യ​തോ​തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​​െന്‍റ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തീ​ര​ത്ത്​ നി​ര​വ​ധി കൂ​റ്റ​ന്‍ ക​ല്ലു​ക​ള്‍ ത​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ​ഠ​ന​ത്തി​ല്‍ ഗു​രു​ത്വാ​ക​ര്‍​ഷ​ണ​ത്തി​ന്​ എ​തി​രാ​യാ​ണ്​ ഇൗ ​ക​ല്ലു​ക​ള്‍ മു​ക​ളി​ലേ​ക്ക്​ വ​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. ഇ​ങ്ങ​നെ​യാ​ണ്​ സൂ​നാ​മി ഉ​ണ്ടാ​യ​താ​യ നി​ഗ​മ​ന​ത്തി​ല്‍ ത​ങ്ങ​ള്‍ എ​ത്തി​യ​ത്. ഇ​പ്പോ​ഴു​ള്ള ക​ട​ല്‍​നി​ര​പ്പി​നേ​ക്കാ​ള്‍ ഏ​റെ ഉ​യ​ര​ത്തി​ല്‍ ക​ട​ല്‍​ക​ക്ക​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളും ക​ണ്ടെ​ത്തി. ചി​ല പു​രാ​ത​ന അ​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ശി​ച്ച​താ​യും മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ഡോ. ​ഹോ​ഫ്​​മാ​ന്‍ പ​റ​ഞ്ഞു. പ​ഠ​ന​ങ്ങ​ളി​ല്‍ ആ​യി​രം വ​ര്‍​ഷം മു​മ്ബാ​യി​രി​ക്കാം സൂ​നാ​മി ഉ​ണ്ടാ​യ​തെ​ന്ന അ​ന്തി​മ ധാ​ര​ണ​യി​ല്‍ എ​ത്താ​നും സാ​ധി​ച്ചു.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ല. ആ​യി​രം വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ സ​മ​യ​ത്തി​ല്‍ ഒ​രി​ക്ക​ലാ​ണ്​ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യെ​ന്ന​താ​ണ്​ ആ​ശ്വാ​സം. സൂ​നാ​മി മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം ഉ​ണ്ടെ​ന്ന​തും അ​ധി​കൃ​ത​ര്‍​ക്ക്​ ഇ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച്‌​ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന​തും ന​ല്ല കാ​ര്യ​മാ​ണെ​ന്ന്​ ഡോ. ​ഹോ​ഫ്​​മാ​ന്‍ പ​റ​ഞ്ഞു.

Related News