Loading ...

Home Gulf

ദേശീയ ദിനാഘോഷം; 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്, കൂട്ടത്തില്‍ മൂന്ന് മലയാളികള്‍

ഒമാന്‍: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണകൂടം. 26 ഇന്ത്യക്കാര്‍ക്കാണ് ഒമാന്‍ പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. കൂട്ടത്തില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണക്കൂടം പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം സ്വദേശി രമേശന്‍ തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍.

Related News