Loading ...

Home Gulf

മീ​ഡി​യ സി​റ്റിയും പ്ര​വി​​​ശ്യകളില്‍ ടി.വി. ചാ​ന​ലു​ക​ളും വരുന്നു

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ വൈ​കാ​തെ മീ​ഡി​യ സി​റ്റി യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന്​ മാ​ധ്യ​മ മ​ന്ത്രി തു​ര്‍​ക്കി അ​ല്‍​ഷ​ബാ​ന. പ്ര​വി​ശ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ മീ​ഡി​യ സി​റ്റി​യും à´Ÿà´¿.​വി ചാ​ന​ലു​ക​ളു​മാ​ണ്​ വ​രു​ന്ന​തെ​ന്ന്​ റി​യാ​ദി​ല്‍ ന​ട​ന്ന ദ്വി​ദി​ന സൗ​ദി മീ​ഡി​യ ഫോ​റം സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒാ​രോ പ്ര​വി​ശ്യ​ക്കും ചാ​ന​ല്‍ ആ​രം​ഭി​ക്കും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ത​ത്​ പ്ര​വി​ശ്യ​ക​ളി​ല്‍ മീ​ഡി​യ സി​റ്റി​യും സ്ഥാ​പി​ക്കും. ആ​ഴ്​​ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ന​ട​പ്പാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സൗ​ദി മീ​ഡി​യ ഫോ​റ​ത്തി​​െന്‍റ ആ​ദ്യ സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന  ര​ണ്ടാം ദി​ന​ത്തി​ല്‍ 'സൗ​ദി മീ​ഡി​യ​യും പു​തി​യ ഘ​ട്ട​വും' എ​ന്ന പാ​ന​ല്‍ ച​ര്‍​ച്ച​യെ അ​ഭി​സം​ബോ​ധ​ന​ ചെയ്യുമ്പോഴാണ് മ​ന്ത്രി മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ സം​രം​ഭ​ങ്ങ​ളെ കു​റി​ച്ച്‌​ സൂ​ചി​പ്പി​ച്ച​ത്.സ​മ്മേ​ള​ന​ത്തി​ല്‍  പങ്കെടുക്കുന്ന  വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജ്യ​ത്തി​ന്​ അ​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ​ഗ്​​ധ​ര്‍, ബു​ദ്ധി​ജീ​വി​ക​ള്‍, നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നെ​ത്തി. അ​റ​ബ്​ മാ​ധ്യ​മ​രം​ഗ​ത്തെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ലോ​ക​ത്തെ​യും ആ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ള്‍ ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തു. 'മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ലെ അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും' ആ​ണ്​ പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്​​ത​ത്. രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്രവർത്തനത്തിന്റെ നി​ല​നി​ല്‍​പി​നു​വേ​ണ്ടി മ​ന്ത്രാ​ല​യം ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്​​തം​ഭ​മാ​യാ​ണ്​ നി​ല​കൊ​ള്ളു​ന്ന​തെ​ന്നും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ള്‍​ക്ക്​ പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.



Related News