Loading ...

Home Gulf

പുകവലി നിയന്ത്രണത്തില്‍ ശക്തമായ തുടര്‍ നടപടികളുമായി സൗദി ഭരണകൂടം

റിയാദ് : സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ടാക്സ് ഏര്‍പ്പെടുത്തിയത് കൂടാതെ സിഗററ്റ് വില്‍പ്പനയിലും ശക്തമായ നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ് സൗദി ഭരണകൂടം.മിനി മാര്‍ക്കറ്റുകളില്‍ (ബക്കാല) സുലഭമായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ നവംബര്‍ അവസാനത്തോടെ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. ഏകദേശം 100 മീറ്ററോളം ചുറ്റളവ് ഉള്ള കടകളില്‍ മാത്രമേ സിഗററ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു എന്ന മാനദണ്ഡം നിലവില്‍ വന്നത്തോടെയാണ് മിനി മാര്‍ക്കറ്റുകളില്‍ നിന്നും പുകയില ഉളപ്പന്നങ്ങള്‍ ഒഴിവാക്കപ്പെട്ടത്. ഈ മാസം മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപര്‍മാര്‍ക്കറ്റുകളിലും മാത്രമേ ഇനി സിഗരറ്റ് ലഭ്യമാവുകയുള്ളൂ. പുകയിലയുടെ പരസ്യവും പ്രോത്സാഹനവും നിയമം വിലക്കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ വിപണിയിലൂടെയുള്ള പുകയില വില്‍പ്പനക്ക് നിയന്ത്രണം ഇല്ല. പാക്കേജിംഗിന്റെ 65 ശതമാനം വരുന്ന മുന്‍‌ഭാഗത്തും പുറകിലും ആരോഗ്യ മുന്നറിയിപ്പുകള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന ബ്രാന്‍ഡുകള്‍ എല്ലാം തന്നെ പാലിച്ചു തുടങ്ങിയിട്ടുണ്ട്.ലൈറ്റ്, ലോ ടാര്‍ ഉള്‍പ്പെടെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലിംഗും ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളും ശക്തമായി നിരീക്ഷിച്ചു വരുന്നുണ്ട്. ഓഗസ്റ്റ് 23 മുതല്‍ ഇറങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പ്ലെയിന്‍ പാക്കേജിങ്ങില്‍ മാത്രമേ വിപണിയില്‍ എത്തുന്നുള്ളു. ആ തീയതിക്ക് മുമ്ബ് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ 2020 ജനുവരി 1 വരെ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്

Related News