Loading ...

Home Gulf

സൗദിയില്‍ വിദേശികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്ന് നിര്‍ദേശം

റിയാദ്: സൗദിയില്‍ വിദേശികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ നിര്‍ദ്ദേശം. നിലവില്‍ വിദേശികളുടെ മിനിമം വേതനം 400 നിന്ന് 800 റിയാലാക്കാനാണ് ആവശ്യം. സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ മിനിമം വേതനം 800 റിയാലായി നിശ്ചയിക്കണമെന്നാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ശൂറാ കൗണ്‍സിലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. തൊഴില്‍ രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശികളായ തൊഴിലാളികളുടെ അടിസ്ഥാന വേതനം കുറച്ച്‌ കാണിക്കുന്നത് വഴി തൊഴിലുടമകള്‍ ഗോസിയില്‍ അടക്കേണ്ട തുകയില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആവശ്യം. നിലവിലെ അടിസ്ഥാന വേതന പരിധിയായ 400 റിയാല്‍ 800 റിയാലാലയി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച്‌ കരട് റിപ്പോര്‍ട്ട് സൗദി ശൂറാ കൗണ്‍സിലിന് ഗോസി സമര്‍പ്പിച്ചു.

Related News