Loading ...

Home Gulf

ദേ​ശീ​യ​ദി​നം 18ന്​; ​എ​യ​ര്‍​ഷോ​ക​ള്‍ ഇ​ന്നു​മു​ത​ല്‍

ദോ​ഹ: ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ദിനാഘോഷത്തിന്റെ ഭാ​ഗ​മാ​യ എ​യ​ര്‍​ഷോ​ക​ള്‍​ക്ക്​ ഇ​ന്നു തു​ട​ക്ക​മാ​കും. ഡി​സം​ബ​ര്‍ 18നാ​ണ്​ ഖ​ത്ത​ര്‍ ദേ​ശീ​യ ദി​നം. 1878 ഡി​സം​ബ​ര്‍ 18ന് ​ ഖത്തറിന്റെ  ഭ​ര​ണ​സാ​ര​ഥ്യം ശൈ​ഖ് ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ ഥാ​നി ഏറ്റെടുത്തതിന്റെ  സ്​​മ​ര​ണ​ക്കാ​യാ​ണ് എ​ല്ലാ വ​ര്‍​ഷ​വും ഡി​സം​ബ​ര്‍ 18ന് ​ഖ​ത്ത​ര്‍ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു​വ​രു​ന്ന​ത്. പ്ര​ധാ​ന ആ​ഘോ​ഷ​കേ​ന്ദ്ര​മാ​യ ദ​ര്‍​ബു​സ്സാ​ഇ ഇ​ന്ന് തു​റ​ക്കും.ഇ​തോ​ടൊ​പ്പം പ്ര​ത്യേ​ക എ​യ​ര്‍ഷോ​ക​ള്‍ കാ​ണാ​ന്‍ ഖ​ത്ത​ര്‍ എ​യ​ര്‍ സ്പോ​ര്‍ട്സ് ക​മ്മി​റ്റി സ്വ​ദേ​ശി​ക​ളേ​യും വി​ദേ​ശി​ക​ളേ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ എ​യ​ര്‍ഷോ അ​ര​ങ്ങേ​റും. ഖ​ത്ത​ര്‍ പ​താ​ക​യു​മാ​യി പാ​രാ​ൈ​ഗ്ല​ഡ​ര്‍മാ​ര്‍ പ​റ​ക്കു​ന്ന​തും ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ഇ​ന്ന് വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ആ​റു​വ​രെ ആ​സ്പ​യ​ര്‍ പാ​ര്‍ക്കി​ല്‍ കാ​ണാ​നാ​വും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ര്‍ണി​ഷി​ല്‍ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ല്‍ ന​ട​ക്കും. ഞാ​യ​റാ​ഴ്ച ദ​ര്‍​ബു​സ്സാ​ഇ​യി​ല്‍ വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ ആ​റു​വ​രെ എ​യ​ര്‍ഷോ അ​ര​ങ്ങേ​റും. ഡി​സം​ബ​ര്‍ 17ന് ​ക​താ​റ​യി​ല്‍ വൈ​കി​ട്ട് നാ​ലി​നാ​ണ്​ എ​യ​ര്‍ഷോ അ​ര​ങ്ങേ​റു​ക. ഖ​ത്ത​ര്‍ ദേ​ശീ​യ​ദി​ന​ത്തി​ല്‍ കോ​ര്‍ണി​ഷി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം എ​യ​ര്‍ഷോ​യും അ​ര​ങ്ങേ​റും.'ശ്രേ​ഷ്ഠ​ത​യി​ലേ​ക്കു​ള്ള വ​ഴി ക​ഠി​ന​മാ​ണ്' അ​ഥ​വാ 'അ​ല്‍ മ​ആ​ലീ കാ​യ്ദ​ഹ്...' എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ​ദി​ന മു​ദ്രാ​വാ​ക്യം. സാം​സ്​​കാ​രി​ക കാ​യി​ക​മ​ന്ത്രാ​ല​യ​മാ​ണ്​ മു​ദ്രാ​വാ​ക്യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ഖ​ത്ത​റി​െന്‍റ സ്ഥാ​പ​ക​ന്‍ ശൈ​ഖ് ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ ഥാ​നി​യു​ടെ മ​ക​ന്‍ ശൈ​ഖ് അ​ലി ബി​ന്‍ ജാ​സി​മി​നെ (ജൂ​ആ​ന്‍) വി​വ​രി​ക്കു​ന്ന ക​വി​ത​യി​ല്‍​നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടാ​ണ് à´ˆ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ​ദി​ന മു​ദ്രാ​വാ​ക്യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ഖ​ത്ത​റി​െന്‍റ സം​സ്ഥാ​പ​ന വേ​ള​യി​ലെ ഖ​ത്ത​രി യു​വ​ത​യു​ടെ യ​ഥാ​ര്‍​ഥ ചി​ത്ര​മാ​ണ് ക​വി​ത​യി​ലു​ട​നീ​ളം വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.



Related News