Loading ...

Home Gulf

ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി അബുദാബിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ

അബുദാബി: ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി അബുദാബിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ ലഭ്യമാക്കും. ഇത് സംബന്ധിച്ച്‌ ആശുപത്രികള്‍ക്ക് അബുദാബി ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.എമിറേറ്റിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി. പണത്തിന്റെ പേരില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ല. അബുദാബിയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇന്‍ഷുറന്‍സ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. വര്‍ഷങ്ങളായി അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കണമെന്ന നിയമം അബുദാബിയില്‍ നിലവിലുണ്ടെങ്കിലും ഇനി മുതല്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Related News