Loading ...

Home Gulf

പുതുവര്‍ഷ തിരക്ക്​: വിമാന യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

ദോ​ഹ: പു​തു​വ​ര്‍​ഷാ​ഘോ​ഷ തി​ര​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ യാ​ത്ര​ക്കാ​ര്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ മു​േ​മ്ബ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​ണ്‍ലൈ​നാ​യി ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ക​യും ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ ഇ-​ഗേ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.ഇ​ന്നു​മു​ത​ല്‍ 22 വ​രെ ആ​ഗ​മ​ന, നി​ര്‍ഗ​മ​ന ടെ​ര്‍മി​ന​ലു​ക​ളി​ല്‍ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ യാ​ത്ര​ക്കാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. യാ​ത്ര​ക്കാ​ര്‍ ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സെ​ല്‍ഫ് സ​ര്‍വി​സ് ചെ​ക്ക് ഇ​ന്‍ കി​യോ​സ്​​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ഹ​മ​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ര്‍ എ​ച്ച്‌.​ഐ.​എ ഖ​ത്ത​ര്‍ മൊ​ബൈ​ല്‍ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്താ​ല്‍ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബ് നി​ര്‍ബ​ന്ധ​മാ​യും ചെ​ക്ക് ഇ​ന്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​താ​ണ്. ചെ​ക്ക് ഇ​ന്‍ ബാ​ഗു​ക​ളി​ല്‍ നി​രോ​ധി​ത വ​സ്തു​ക്ക​ളൊ​ന്നു​മി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ നേ​ര​േ​ത്ത ത​ന്നെ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. പു​തി​യ ബാ​ഗേ​ജ് റാ​പ്പി​ങ്​ സ​െന്‍റ​റു​ക​ള്‍ റോ 3, 10 ​എ​ന്നി​വ​ക്ക്​ അ​ടു​ത്താ​യാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്ക്രീ​നി​ങ്ങി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​നെ​ക്കാ​ള്‍ വ​ലു​പ്പ​മു​ള്ള എ​ല്ലാ ഇ​ല​ക്‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും ബാ​ഗി​ല്‍നി​ന്ന്​ പു​റ​ത്തേ​ക്കെ​ടു​ത്ത്​ ട്രേ​യി​ല്‍ നി​ക്ഷേ​പി​ക്കേ​ണ്ട​തും എ​ക്സ്റേ പ​രി​ശോ​ധ​ന നി​ര്‍വ​ഹി​ക്കേ​ണ്ട​തു​മാ​ണ്.ലി​ഥി​യം ബാ​റ്റ​റി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഹോ​വ​ര്‍ബോ​ര്‍ഡ് ഉ​ള്‍പ്പെ​ടെ എ​ല്ലാ ചെ​റു​വാ​ഹ​ന​ങ്ങ​ളും കൈ​വ​ശം​വെ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല.അ​വ​ധി​ക്കാ​ല തി​ര​ക്കി​നി​ട​യി​ല്‍ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ കൂ​ടെ​ക്കൊ​ണ്ടു​പോ​കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News