Loading ...

Home Gulf

ജബല്‍ അഖ്ദറിെന്‍റ കാഴ്ചകള്‍ നുകരാന്‍ സഞ്ചാരികളുടെ തിരക്ക്

മ​സ്‌​ക​ത്ത്: കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളും പ​വ​ര്‍​ത​ശി​ഖ​ര​ങ്ങ​ളും സൗ​ന്ദ​ര്യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കു​ന്ന ഒ​മാ​ന് തി​ല​ക​ക്കു​റി​യാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ജ​ബ​ല്‍ അ​ഖ്ദ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം തു​ട​രു​ന്നു. ഇൗ ​വ​ര്‍​ഷ​ത്തി​െന്‍റ ആ​ദ്യ​പ​കു​തി​യി​ലെ​ത്തി​യ​ത് 84,000ത്തോ​ളം സ​ന്ദ​ര്‍​ശ​ക​രാ​ണ്. പ​ച്ച​പു​ത​ച്ച പാ​ട​ങ്ങ​ള്‍, മ​ര​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, വാ​ദി​ക​ള്‍ എ​ന്നി​വ​ക്ക് പേ​രു​കേ​ട്ട പ​ച്ച പ​ര്‍​വ​തം അ​ഥ​വാ ജ​ബ​ല്‍ അ​ഖ്‌​ദ​ര്‍ സു​ല്‍​ത്താ​നേ​റ്റി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​ല്‍ ഹ​ജ​ര്‍ പ​ര്‍​വ​ത​നി​ര​യു​ടെ ഭാ​ഗ​മാ​യ അ​ല്‍ ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ നി​സ്​​വ വി​ല​യാ​ത്തി​ലാ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. 2019 ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യാ​ണ് ജ​ബ​ല്‍ അ​ഖ്ദ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2019 ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ ജ​ബ​ല്‍ അ​ഖ്‌​ദ​റി​ലെ​ത്തു​ന്ന മൊ​ത്തം സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 84,539 ആ​ണ്. ജൂ​ണി​ലെ എ​ണ്ണം മാ​ത്രം 28,725 ആ​യി​രു​ന്നു. ജ​ബ​ല്‍ അ​ഖ്ദ​ര്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ള​ര്‍​ച്ച കൈ​വ​രി​ച്ച​താ​യി ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര ഡ​യ​റ​ക്ട​ര്‍ ഖ​ലീ​ല്‍ അ​ല്‍ തൂ​ബി പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ഞ്ചാ​ര​പ്രി​യ​രെ ഒ​മാ​നി​െന്‍റ പ്ര​കൃ​തി​സൗ​ന്ദ​ര്യം നു​ക​രാ​നെ​ത്തി​ക്കു​ന്ന​തി​ലും വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഒ​മാ​ന്‍ ടൂ​റി​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര്‍​വ​ത റോ​ഡി​െന്‍റ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ സ്ഥി​തി​ചെ​യ്യു​ന്ന ടൂ​റി​സം സ​ര്‍​വി​സ​സ് സ​െന്‍റ​ര്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്നു​ണ്ടെ​ന്നും ജ​ബ​ല്‍ അ​ഖ്‌​ദ​റി​െന്‍റ​യും സു​ല്‍​ത്താ​നേ​റ്റി​െന്‍റ​യും വി​ശ​ദ​മാ​യ മാ​പ്പു​ക​ളും അ​റി​യി​പ്പു​ക​ളും സൗ​ക​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യും ടൂ​റി​സം സ​ര്‍​വി​സ​സ് സ​െന്‍റ​റി​ലെ ടൂ​റി​സ്​​റ്റ്​ ഗൈ​ഡ് മ​ര്‍​ഹൂ​ന്‍ ബി​ന്‍ സ​യീ​ദ് അ​ല്‍ മ​ഹ്റൂ​ക്കി വ്യ​ക്ത​മാ​ക്കി. ഒ​മാ​നി​ലെ മൊ​ത്തം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​ക​ള്‍, സൗ​ക​ര്യ​ങ്ങ​ള്‍, അ​നു​ബ​ന്ധ താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍, അ​വി​ടെ ല​ഭ്യ​മാ​യ പൊ​തു​സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ്രോ​ഷ​റു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2018ല്‍ ​ജ​ബ​ല്‍ അ​ഖ്‌​ദ​റി​ലെ​ത്തി​യ മൊ​ത്തം സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 2,26,487 ആ​യി​രു​ന്നു. 2019 ജൂ​ണി​ല്‍ ഒ​മാ​നി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 15,104 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ല്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 1,458 ആ​ണ്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 1397 പേ​രും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 10766 പേ​രു​മാ​ണ് സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തി​യ​ത്.

Related News