Loading ...

Home Gulf

മാലിന്യസംസ്കരണത്തിന്​ പുതുപദ്ധതികളുമായി ബീഹ്

മ​സ്ക​ത്ത്: ഒ​മാ​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ച്ച്‌ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ന്‍ 20 സം​സ്ക​ര​ണ യൂ​നി​റ്റു​ക​ള്‍ ഒ​മാ​ന്‍ എ​ന്‍​വ​യ​ണ്‍​മ​െന്‍റ​ല്‍ സ​ര്‍​വി​സ് േഹാ​ള്‍​ഡി​ങ് ക​മ്ബ​നി (ബീ​ഹ്) ആ​രം​ഭി​ച്ചു. ഇ​വ​യി​ല്‍ ര​ണ്ടെ​ണ്ണം ആ​ധു​നി​ക ഉ​പ​ക​ര​ണ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ പു​നഃ​ചം​ക്ര​മ​ണ യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ്. മ​ണി​ക്കൂ​റി​ല്‍ 1,500 ട​ണ്‍ മാ​ലി​ന്യം വ​രെ സം​സ്ക​രി​ച്ച്‌ പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് പു​തു​താ​യി സ്ഥാ​പി​ച്ച യ​ന്ത്ര യൂ​നി​റ്റു​ക​ള്‍. ശാ​സ്ത്രീ​യ​വും കൃ​ത്യ​വു​മാ​യ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ലൂ​ടെ പ​രി​സ്ഥി​തി​യും പൊ​തു​ജ​നാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബീ​ഹ് നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള സം​സ്ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​ത്തി​ന്​ മൂ​ല്യ​വും ഗു​ണ​വു​മു​ണ്ടെ​ന്നും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ബീ​ഹ് വേ​സ്​​റ്റ്​ ആ​ന്‍​ഡ്​ അ​സ​റ്റ് വി​ഭാ​ഗം ത​ല​വ​ന്‍ സാ​ലിം അ​ല്‍ ഷീ​ദി പ​റ​ഞ്ഞു.മ​ണി​ക്കൂ​റി​ല്‍ 300 മു​ത​ല്‍ 400 വ​രെ ട​ണ്‍ ഒാ​ര്‍​ഗാ​നി​ക് മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന മൂ​ന്നു യ​ന്ത്ര​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മാ​ലി​ന്യ സം​സ്ക​ര​ണ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സ​മ്ബൂ​ര്‍​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നു​മാ​യി വി​പു​ല​മാ​യ കാ​മ്ബ​യി​ന്‍ ആം​ഭി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബീ​ഹ്.

Related News