Loading ...

Home Gulf

കുവൈത്തില്‍ തത്സമയ സിവില്‍ ഐ.ഡി വിതരണം വിദേശികള്‍ക്കും വരുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കും സ്വദേശികളെപോലെ തത്സമയം സിവില്‍ ​െഎ.ഡി കാര്‍ഡ്​ നല്‍കുന്നത്​ പരിഗണനയില്‍. പുതിയ സംവിധാനം നടപ്പാകുമ്ബോള്‍ ഫീസ്​ അടച്ച്‌​ വ്യക്​തിഗത വിവരങ്ങള്‍ നല്‍കുമ്ബോള്‍ ഉടന്‍ കാര്‍ഡ്​ കൈപ്പറ്റാം. ഇഖാമ പുതുക്കുന്ന ഘട്ടത്തിലാണ്​ ഇത്​ ഏറെ പ്രയോജനപ്പെടുക. പുതിയ വിസ അടിക്കുന്ന ഘട്ടത്തില്‍ നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. സിവില്‍ ​െഎ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ പലപ്പോഴും വന്‍തിരക്കാണ്​ അനുഭവപ്പെടുന്നത്​. സ്മാര്‍ട്ട് കാര്‍ഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവില്‍ ഐ.ഡി വിതരണത്തില്‍ കാലതാമസം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്​ചയായി അനുഭവപ്പെട്ടിരുന്ന തിരക്ക്​ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്​. ഒരാഴ്​ചക്കിടെ 85,000 സിവില്‍ ഐ.ഡി കാര്‍ഡുകള്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി വിതരണം ചെയ്​തു. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡുകളിലാണ് സിവില്‍ ഐ.ഡി പ്രിന്‍റ്​ ചെയ്യുന്നത്.

Related News