Loading ...

Home Gulf

ഒമാനില്‍ ഇ-കോമേഴ്‌സ് രംഗത്ത് പുതിയ നിയന്ത്രണം വരുന്നു

മ​സ്‌​ക​ത്ത്: ഇ-​കോ​മേ​ഴ്സ് പ്ലാ​റ്റ്ഫോം വ​ഴി​യു​ള്ള വ്യാ​പാ​ര​ത്തി​ല്‍ ഉ​പ​ഭോ​ക്താ​വി​െന്‍റ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പ്ര​വ​ണ​ത​ക​ള്‍​ക്ക് അ​റു​തി​വ​രു​ത്താ​ന്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ഉ​പ​ഭോ​ക്താ​വി​െന്‍റ​യും വി​ല്‍​പ​ന​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം സു​ല്‍​ത്താ​നേ​റ്റി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വ്യാ​പാ​ര ഡീ​ല​ര്‍​മാ​രു​ടെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ര്‍​ത്തു​ന്ന​തി​നും മു​ന്‍​തൂ​ക്കം ന​ല്‍​കി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ-​കോ​മോ​ഴ്സ് മേ​ഖ​ല​യി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ ഇ​ല​ക്‌ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ദ​ര്‍​ശ​ക​രി​ല്‍​നി​ന്നും വി​ല്‍​പ​ന​ക്കാ​രി​ല്‍​നി​ന്നും വാ​ങ്ങി​യ ഉ​ല്‍​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ മ​ന്ത്രാ​ല​യ​ത്തി​ന് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ണ​മി​ട​പാ​ട് പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും ഉ​ല്‍​പ​ന്നം ല​ഭി​ക്കാ​തി​രി​ക്കു​ക, വാ​ഗ്ദാ​നം ന​ല്‍​കി​യ ഉ​ല്‍​പ​ന്ന​ത്തി​ന് പ​ക​രം ഗു​ണ​മേ​ന്മ കു​റ​ഞ്ഞ വ​സ്തു​ക്ക​ള്‍ ന​ല്‍​കു​ക, വ്യാ​ജ വ്യാ​പാ​ര​മു​ദ്ര​ക​ളു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ പ​രാ​തി​കാ​ണ്​ ഇ-​പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍​നി​ന്ന് ല​ഭി​ച്ച​തി​ലേ​റെ​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നൂ​ത​ന ഇ​ല​ക്‌ട്രോ​ണി​ക് സം​രം​ഭ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​ക്ക്​ നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ത​ത്ത്വം ന​ട​പ്പി​ല്‍​വ​രു​ത്താ​നാ​ണ് മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്. ഇ-​ട്രേ​ഡി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ലോ​ക​ത്തി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ച്ച സ​മീ​പ​നം ത​ന്നെ​യാ​ണി​ത്. ഇ-​കോ​മേ​ഴ്‌​സ് വ​കു​പ്പ്, ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​മേ​ഴ്‌​സ് എ​ന്നി​വ വ​ഴി മ​ന്ത്രാ​ല​യം ഈ ​മേ​ഖ​ല​യെ ബ​ന്ധി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ല​ക്‌ട്രോ​ണി​ക് ചാ​ന​ലു​ക​ള്‍ വ​ഴി വാ​ങ്ങു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നു​മു​ള്ള ഏ​റ്റ​വും പു​തി​യ രീ​തി​ക​ള്‍, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ വ​ഴി വി​നി​മ​യം എ​ളു​പ്പ​മാ​ക്കാ​നും സു​താ​ര്യ​മാ​യി ഇ​ട​പാ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Related News