Loading ...

Home Gulf

സൗദിയില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനത്തില്‍ നിന്നിറങ്ങിയാല്‍ കനത്ത പിഴ

ജിദ്ദ: വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങുമ്ബോള്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമവിരുദ്ധമായി കരുതുമെന്ന് സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു. എഞ്ചിന്‍ ഓഫ് ചെയ്യുന്നതോടൊപ്പം വാഹനം ലോക്ക് ചെയ്യുകയും വേണം. ഇങ്ങനെ ചെയ്യാത്തവര്‍ക്ക് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അടുത്ത കാലത്തായി സൗദിയിലെ ചില ഭാഗങ്ങളില്‍ സ്റ്റാര്‍ട്ട് ചെയ്തു ഡോറുകള്‍ അടക്കാതെ ഇറങ്ങിപ്പോയ വാഹനങ്ങളും വാഹനങ്ങളിലെ വിലപിടിപ്പുള്ള സാധനങ്ങളും കളവ് പോയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം പരാതികളുടെ പശ്ചാത്തലത്തിലാണ് സൗദി ട്രാഫിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Related News