Loading ...

Home Gulf

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍; ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ബഹ് റൈന്‍

ബഹ്റൈനില്‍ പൊതുഗതാഗത വാഹനനങ്ങള്‍ക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ പുതുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമേര്‍പ്പെടുത്തി. ഫീസ് അടക്കാനുള്ള സൗകര്യവും ഇതിനായുള്ള പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത രംഗത്തെ പൊതുസേവനങ്ങള്‍ എളുപ്പമാക്കുവാനുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ ഇ-ഗവണ്മെന്‍്റ് പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. bahrin.bh എന്ന വെബ് പോര്‍ട്ടലിലാണ് ഇതിനായി ഇ -പെയ് മെന്‍്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയത്. ടാക്സി കാറുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ പുതുക്കലാണ് പോര്‍ട്ടല്‍ വഴി സാധിക്കുക. ടെലികോം, ഗതാഗത മന്ത്രാലയം, ട്രാഫിക് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സൗകര്യം സംവിധാനിച്ചിരിക്കുനത്. വ്യക്തികള്‍ക്കും കൊമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കും അവരുടെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമുള്ള രജിസ്ട്രേഷന്‍ ഈ സൗകര്യം ഉപയോഗിച്ച്‌ ഓണ്‍ലൈനായി പുതുക്കാന്‍ കഴിയും. ട്രാഫിക് പോര്‍ട്ടല്‍ വഴിയും രജിസ്ട്രേഷന്‍ പുതുക്കാനുള്ള സംവിധാനമുണ്ട്. പൊതുകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി സൗകര്യമൊരുക്കിയത് വഴി ഈ രംഗത്തെ നടപടിക്രമങ്ങള്‍ എളുപ്പമാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്‍്റെ വിലയിരുത്തല്‍.

Related News