Loading ...

Home Gulf

യുഎഇ സ്വദേശികള്‍ക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം; മന്ത്രാലയം നടപടികള്‍ വേഗത്തിലാക്കുന്നു

ദുബായ്: യുഎഇ സ്വദേശികള്‍ക്ക് ഇനി യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം. യൂറോപ്യന്‍ യൂണിയന്റെ പുതിയ എത്തിയാസ് ( യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഓതറൈസേഷന്‍ സിസ്റ്റം) വിസ സമ്ബ്രദായത്തിന്റെ നടപടികള്‍ മന്ത്രാലയം വേഗത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. 2021 ജനുവരി 1 മുതല്‍ ഈ സമ്ബ്രദായം യു എ യില്‍ പ്രാബല്യത്തില്‍ വരും. അതോടെ ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, സിംഗപ്പൂര്‍, അമേരിക്ക എന്നിവയുള്‍പ്പെടെ 61 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കൊപ്പം യുഎഇ പൗരന്മാര്‍ക്കും ETIAS ബാധകമാകും.യൂറോപ്യന്‍ യൂണിയന്റെ ബാഹ്യ അതിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്താനും യാത്രാ ആവശ്യങ്ങള്‍ക്കായി വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സുരക്ഷാ അപകടമുണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് എത്തിയാസ് ലക്ഷ്യമിടുന്നത്. എത്തിയാസ് ഫോമിന് ഒരു അപേക്ഷകന്റെ മുഴുവന്‍ പേര്, ജനന സ്ഥലം, ലിംഗഭേദം, ദേശീയത എന്നിവ ആവശ്യമാണ്. ഇവിടെ നിന്നും യാത്രാ അംഗീകാരം ലഭിക്കുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും.

Related News