Loading ...

Home Gulf

വാഹന പരിശോധനക്ക്​ മംസാറില്‍ പുതു സംവിധാനം

ദു​ബൈ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കും ര​ജി​സ്​​ട്രേ​ഷ​നും മം​സാ​റി​ല്‍ പു​തു​സം​വി​ധാ​ന​മൊ​രു​ക്കി ആ​ര്‍.​ടി.​എ. ദി​വ​സ​വും 600 വാ​ഹ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ള്ള കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്​​ഘാ​ട​നം ആ​ര്‍.​ടി.​എ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ലും എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​നു​മാ​യ മു​ഹ​മ്മ​ദ്​ അ​ല്‍ ത​യാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
                     54,000 ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ര്‍​ണ​മു​ള്ള ഒാ​ഫി​സി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന, ര​ജി​സ്​​ട്രേ​ഷ​ന്‍, ഇ​ന്‍​ഷു​റ​ന്‍​സ്, ​ന​മ്പ​ര്‍ ​പ്ലേറ്റ്, അ​റ്റ​കു​റ്റ​പ്പ​ണി, പെ​യി​ന്‍​റി​ങ്, പോ​ളി​ഷി​ങ്, ക​ഴു​ക​ല്‍​ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​വും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്ക്​  പ്ര​ത്യേ​ക മേ​ഖ​ല ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യും മ​റ്റു​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വീ​ക്ഷി​ക്കു​ന്ന​തി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ വി​ഡി​യോ സ്​​​ക്രീ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴു​ മു​ത​ല്‍ രാ​ത്രി പ​ത്തു​ വ​രെ​യാ​ണ്​ പ്ര​വ​ര്‍​ത്ത​ന സ​മ​യം.
ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഓ​ഫി​സ്​ ​പ്ര​കൃ​തി​സൗ​ഹൃ​ദ​പ​ര​മാ​യാ​ണ്​ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്റെ  പ്ര​വ​ര്‍​ത്ത​നം അ​ല്‍ ത​യാ​ര്‍ നോ​ക്കി​ക്ക​ണ്ടു.






Related News