Loading ...

Home Gulf

ഗൾഫ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

സൗദി ഈസ്റ്റേൺ പ്രോവിൻസ് കായംകുളം അസോസിയേഷൻ ‌കായംകുളം ഗവണ്മെന്റ് താലൂക്ക് ആശുപത്രി, ‌പെയ്‌ൻആന്റ് പാലിയേറ്റീവ് യൂണിറ്റ്, കേരള ജനമൈത്രി പോലീസ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന പാലിയേറ്റീവ് കെയർ പദ്ധതിയായ 'ഗൾഫ് കെയർ 2020' പദ്ധതി ദമ്മാമിൽ നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ.‌നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. ദേശീയ പാലീയേറ്റീവ് ദിനാചരണവും ഇതോടൊപ്പം ‌നടന്നു.
                                   à´ˆ പ‌ദ്ധതി പ്രകാരം അടുത്ത ഒരു വർഷത്തേക്ക് കിടപ്പ് രോഗികളും മാറാ രോഗികളുമായ നിർദ്ധനർക്ക് അവശ്യ മെഡിക്കൽ ഉപകരണങ്ങളും പരിചരണ സാമഗ്രികളും മരുന്നുകളും നൽകും. വിവിധ മെഡിക്കൽ ക്യാമ്പുകളും രോഗീ‌സംഗമവും കായംകുളത്തും ‌പരിസരപ്രദേശങ്ങളിലും നടക്കും. ചടങ്ങിൽ അസോസിയേഷൻ വോളന്റിയർ ക്യാപ്റ്റൻ ജോർജ്ജ് നെറ്റൊ അധ്യക്ഷ‌ത വഹിച്ചു. നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ.നജ്മുദ്ദീനെ കായംകുളം അസോസിയേഷൻ മുൻജനറൽ സെക്രട്ടറി അഹമ്മദ് കബീർ   ആദരിച്ചു .
                        à´’ ഐ സി സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിറാജ് കരുമാടി, അറേബ്യൻ ഈഗിൾസ് പ്രസിഡന്റ് സുരേഷ് റാവുത്തർ, നവോദയ പ്രതിനിധി കൊച്ചുമോൻ ‌ഖതീഫ്, സവ വൈസ് പ്രസിഡന്റ് ഷാജി മണ്ണഞ്ചേരി, സവ ജനറൽ സെക്രട്ടറി നവാസ് വളഞ്ഞവഴി, വോയിസ് ഓഫ് ഹസ കൺവീനർ നവാസ് കോന്നി ,റ്റി à´Žà´‚ സിയാദ്,സിദ്ദിക്ക് കായംകുളം    എന്നിവർ സംസാരിച്ചു. തുടർന്ന് അറേബ്യൻ ഈഗിൾസിന്റെയും വോയിസ് ഓഫ് ഹസയുടെയും നേതൃത്വത്തിൽ ഗാനമേളയും കലാപരിപാടികളും നടന്നു.

Related News