Loading ...

Home Gulf

'കമോണ്‍കേരള'ക്ക് നാളെ തുടക്കമാകും

ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോണ്‍ കേരളപ്രദര്‍ശനം നാളെ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന മേളയുടെ ഉദ്ഘാടനം ഷാര്‍ജ കിരീടാവകാശിയാണ് നിര്‍വഹിക്കുകസുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്ന യു.എ.ഇക്കുള്ള ഇന്ത്യന്‍ ജനതയുടെ അഭിവാദ്യമാണ് ഈ വര്‍ഷത്തെ കമോണ്‍ കേരള. ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മുഖ്യരക്ഷകര്‍തൃത്വത്തിലാണ് സംഘടിപ്പിക്കുന്ന മേള ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാനടം ചെയ്യും. രാവിലെ പത്തരക്ക് ഷാര്‍ജ ഇന്‍റര്‍നാഷനല്‍ എക്സ്പോ സെന്‍ററില്‍ മേള തുടങ്ങും. കോണ്‍സുല്‍ ജനറല്‍ വിപുല്‍, ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ്തുടങ്ങിയവര്‍ സംബന്ധിക്കും. ഡോ.ആസാദ്മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തും.ഗാന്ധി രക്തസാക്ഷിത്വദിനം സംഘടിപ്പിക്കുന്ന പുനരര്‍പ്പണ സംഗമത്തില്‍ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള ഇന്ത്യന്‍ സാംസ്കാരിക നായകര്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുക്കും. മൂന്നു ദിവസം നീളുന്ന മേളയില്‍ വിപലുമായ ബിസിനസ് കോണ്‍ക്ലേവ് തൊഴില്‍ മാര്‍ഗനിര്‍ദേശ മേള, പ്രോപ്പര്‍ട്ടി എക്സ്പോ, യാത്രാ ഉത്സവം, കുട്ടികളുടെയും കുടുംബങ്ങളുടെയും മത്സരങ്ങള്‍, സാംസ്കാരിക-സംഗീത സായാഹ്നങ്ങള്‍, ടേസ്ററി ഇന്ത്യ ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്.

Related News