Loading ...

Home Gulf

കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്നും 20000 പ്രവാസികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നെന്ന് റിപ്പോര്‍ട്ട്. കുവൈത്തില്‍ പൊതു മേഖലയില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 25000 വിദേശികളെ പിരിച്ചുവിടുന്നതെന്നാണ് അറിയിച്ചത്. കുവൈത്ത് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം 6000 ആയി കുറഞ്ഞു. എങ്കിലും പുതുതായി പഠിച്ചിറങ്ങുന്ന സ്വദേശികളെ കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് ഇത്രയധികം വിദേശികളെ പിരിച്ച്‌ വിടുന്നതെന്ന് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അധ്യക്ഷന്‍ എംപി ഖലീല്‍ അല്‍ സാലിഹാണ് പറഞ്ഞത്. ആരോഗ്യ മേഖലയില്‍ നിന്നും വിദേശികളെ കുറയ്ക്കുമെന്നും പറഞ്ഞു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് 1800ഓളം സ്വദേശികളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Related News