Loading ...

Home Gulf

ഗ്രേറ്റ്... 'ഗ്രേറ്റ് ഇന്ത്യ റണ്‍'

ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച 'ഗ്രേറ്റ് ഇന്ത്യ റണ്‍' പങ്കാളിത്തംകൊണ്ടും ആവേശംകൊണ്ടും വലിയ വിജയമായി. വെള്ളിയാഴ്ച രാവിലെ ദുബായ് മംസാര്‍ പാര്‍ക്കില്‍നിന്ന് ആരംഭിച്ച്‌ അഞ്ച് കിലോമീറ്ററോളം പിന്നിട്ട ഗ്രേറ്റ് ഇന്ത്യാ റണ്ണില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ വിപുലാണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ വിവിധ കോളേജുകളുടെ പൂര്‍വവിദ്യാര്‍ഥി സംഘടനകളില്‍ നിന്നായി മൂവായിരത്തിലേറെ പേര്‍ പങ്കെടുത്ത മാരത്തണ്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും ഇന്ത്യ ക്ലബ്ബ് ചെയര്‍മാനുമായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അക്കാഫിന്റെ നേതാക്കളായ പോള്‍ ടി. ജോസഫ്, വെങ്കിട് മോഹന്‍, മുഹമ്മദ് റഫീഖ്, രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, ബി.എ. മെഹമൂദ്, ഷൈന്‍ ചന്ദ്രസേനന്‍, ദീപു, സാനു മാത്യു, ക്രിസ്റ്റഫര്‍, ജെ.ജെ. ജലാല്‍, ഡോ. ജെറോ വര്‍ഗീസ്, നൗഷാദ്, ജെറോം, സിന്ധു ജയറാം, ഗണേഷ് എന്നിവര്‍ നേതൃത്വംനല്‍കി.

Related News