Loading ...

Home Gulf

കൊറോണ ബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കി യു.എ.ഇ

കൊറോണ വൈറസ് ബാധയുള്ളവര്‍ക്ക് യു.à´Ž.ഇയില്‍ എല്ലാവിധ ചികില്‍സയും സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. അടിയന്തര സ്വഭാവം പരിഗണിച്ച്‌ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിഗണിക്കാതെ തന്നെ ചികില്‍സ ഉറപ്പാക്കാനാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കൂടി നിരീക്ഷണം ശക്തമായി തുടരാനും യു.à´Ž.à´‡ തീരുമാനിച്ചു.യു.à´Ž.à´‡ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്. കൊറോണ രോഗലക്ഷണങ്ങളുമായി സമീപിക്കുന്ന ഏതൊരാള്‍ക്കും അധികൃതര്‍ നിര്‍ദേശിച്ചതു പ്രകാരം അടിയന്തര ചികില്‍സയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ നേരത്തെ തന്നെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്.കൊറോണ ബാധിച്ച നാലംഗ ചൈനീസ് കുടുംബം നാളെ ആശുപത്രി വിടും. രോഗം ബാധിച്ച അഞ്ചാമത്തെ ആള്‍ സുഖം പ്രാപിച്ചു വരികയാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ യു.à´Ž.ഇയില്‍ എവിടെയും പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒരു നിലക്കും ആശുപത്രി  വിടാന്‍ അനുവദിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് യു.à´Ž.ഇയിലെത്തിയ എല്ലാവരെയും സ്ക്രീന്‍ ടെസ്റ്റിന് വിധേയമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

Related News