Loading ...

Home Gulf

കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 18ന് കീഴിലുള്ളവരുടെ റസിഡന്‍സി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാം

കുവൈറ്റ് : കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 18ന് കീഴിലുള്ളവരുടെ റസിഡന്‍സി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍സി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫി അറിയിച്ചു. കമ്ബനികളുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റം വഴി ആറ് ഗവര്‍ണറേറ്ററുകളിലെയും പ്രവാസികള്‍ക്ക് റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ടമെന്റില്‍ നേരിട്ട് എത്താതെ തന്നെ ഇനിമുതല്‍ പാര്‍പ്പിടാനുമതി പുതുക്കാന്‍ കഴിയും. സിസ്റ്റത്തിലേക്ക് പ്രവേശിക്കാന്‍ ഓരോ കമ്ബനിയ്ക്കും സ്വന്തം പാസ്വേര്‍ഡുകള്‍ ഉണ്ടായിരിക്കുമെന്നും യാതൊരു വിധത്തിലുള്ള സുരക്ഷാ ഭീഷണികളും ഇല്ലാതെ തന്നെ പ്രവാസികള്‍ക്ക് താമസസ്ഥലം പുതുക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Related News