Loading ...

Home Gulf

കൊറോണ വൈറസ്: ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കത്ത്: കൊറോണ വൈറസ് ബാധ വ്യാപിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കൊമേഴ്സ്യല്‍ സെന്‍‍ററുകളിലെ ഒരു ജീവനക്കാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മനുഷ്യരിലോ മൃഗങ്ങളിലോ മാത്രമാണ് രോഗാണു ജീവനോടെ നില നില്‍ക്കുകയുള്ളൂ. ഓണ്‍ലൈനിലും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ രോഗാണു ജീവനോടെ നില്‍ക്കുന്നതിലും അധിക സമയമെടുത്താണ് ഒമാനിലേക്ക് എത്തുകയുള്ളൂ. അല്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്നും മസ്കത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related News