Loading ...

Home Gulf

ന്യൂ​ട്ര​ല്‍ സോ​ണി​ല്‍ കു​വൈ​ത്തും സൗ​ദി​യും സം​യു​ക്​​ത എ​ണ്ണ ഖ​ന​നം​ ആ​രം​ഭി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തും സൗ​ദി​യും സം​യു​ക്​​തമായി അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്തെ ന്യൂ​ട്ര​ല്‍ സോ​ണി​ല്‍ എ​ണ്ണ ഖ​ന​നം​ ആ​രം​ഭി​ച്ചു. നാ​ല​ര​വ​ര്‍​ഷ​ത്തി​നു​​ശേ​ഷ​മാ​ണ്​ സൗ​ദി​യി​ലെ ഖ​ഫ്​​ജി, കു​വൈ​ത്തി​ലെ വ​ഫ്ര എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്തെ​ 'ന്യൂ​ട്ര​ല്‍ സോ​ണ്‍' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് സം​യു​ക്​​ത എ​ണ്ണ​ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്. ഇ​വി​ടെ​നി​ന്ന്​ മൂ​ന്നു​മാ​സ​ത്തി​ന​കം പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി​ചെ​യ്​​തേ​ക്കും.ഡി​സം​ബറില്‍ ​കു​വൈ​ത്തി​ലെ​ത്തി​യ സൗ​ദി ഉൗ​ര്‍​ജ മ​ന്ത്രി അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ സ​ല്‍​മാ​ന്‍ ആ​ലു സ​ഊ​ദും കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ര്‍ അ​ല്‍ മു​ഹ​മ്മ​ദ്​ അ​സ്വ​ബാ​ഹും ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​രാ​റി​ല്‍ ഒ​പ്പി​ട്ടി​രു​ന്നു. ഉ​ല്‍​പാ​ദ​നം പു​ന​രാ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കു​വൈ​ത്ത്​ എ​ണ്ണ​മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ല്‍ ഫാ​ദി​ല്‍ സം​ബ​ന്ധി​ച്ചു.

Related News