Loading ...

Home Gulf

യു എ ഇയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന്‍ അന്തിമഘട്ടത്തിലേക്ക്

യു എ ഇയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന്‍ അന്തിമഘട്ടത്തിലേക്ക്. പര്യവേഷണ വാഹനത്തിന്റെ അന്തിമഘടകം സ്ഥാപിക്കുന്ന ചടങ്ങും പൂര്‍ത്തിയായി.മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹോപ് പ്രോബിന്റെ അവസാനഘടകം സ്ഥാപിച്ചത്. യു എ ഇലെ മുഴുവന്‍ എമിറേറ്റുകളിലെയും ഭരണാധികാരികളുടെ കൈയൊപ്പുള്ള ഫലകമാണ് അവസാനഘടകമായി ചേര്‍ത്തത്. പ്രതീക്ഷ, ശക്തി, ആകാശവും ഭൂമിയും തമ്മിലെ അകലം കുറക്കുന്നു എന്ന വാചകവും ഫലകത്തില്‍ കുറിച്ചിട്ടുണ്ട്. ഇമറാത്തി യുവാക്കളുടെ കഴിവിന്റെ പ്രസ്താവനയാണ് ചൊവ്വ പര്യവേഷണ ദൗത്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ജൂലൈയാണ് ഹോപ് പ്രോബ് ചൊവ്വയിലേക്ക് പറക്കുക. 150 എഞ്ചിനീയര്‍മാരടങ്ങുന്ന വിദഗ്ധരാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 34 ശതമാനവും വനിതകളാണ് എന്നത് അഭിമാനകരമാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

Related News