Loading ...

Home Gulf

ദുബായില്‍ അനധികൃത നോല്‍ കാര്‍ഡ് വിപണനം തടയാന്‍ വ്യാപക പരിശോധന

ദുബായ്: ജബല്‍ അലി വ്യവസായ മേഖല പൊലീസുമായി സഹകരിച്ച്‌ വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തും. കള്ള ടാക്സിയില്‍ യാത്രക്കാരെ കൊണ്ടു പോകുക, മുന്‍കൂട്ടി അനുമതി കൂടാതെ നോല്‍ കാര്‍ഡ് വിപണനം നടത്തുക, പൊതുഗതാഗത നിരക്ക് അടയ്ക്കാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ തടയാനാണു ആര്‍ടിഎ ഉദ്യോഗസ്ഥര്‍ പരിശോധന ക്യാമ്പയിന്‍ നടത്തുന്നത്. ലേബര്‍ ക്യാമ്പുകളും  വ്യവസായ മേഖലകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധകള്‍. നേരത്തെ നടത്തിയ പരിശോധനകളില്‍ 146 നിയമലംഘനകള്‍ പിടികൂടിയിരുന്നു. ഇതില്‍ 6 നിയമ ലംഘനങ്ങൾ  അനധികൃത നോല്‍ കാര്‍ഡ് വില്‍പനയുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.



Related News