Loading ...

Home Gulf

ഒമാന്‍ ആഭ്യന്തര മന്ത്രി യു എ ഇയില്‍

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ - പോലീസ് അഭ്യാസം 'അറബ് ഗള്‍ഫ് സെക്യൂരിറ്റി 2' സമാപിച്ചു. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദുബൈ പോലീസ് അക്കാഡമിയിലായിരുന്നു അഭ്യാസം. ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി പങ്കെടുത്തു. ജി സി സി രാജ്യങ്ങളിലെ പോലീസ് സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സംയുക്ത അഭ്യാസം. വിവിധ രാഷ്ട്രങ്ങളുടെ മന്ത്രിമാര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.

Related News