Loading ...

Home Gulf

റിയാദിന്റെ മുഖഛായ മാറ്റുന്നു; പ്രധാന റോഡുകള്‍ വികസിപ്പിക്കാന്‍ ഉത്തരവിട്ട് കിരീടാവകാശി

സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍‌ ട്രാക്കുകളും വര്‍ധിപ്പിക്കും. കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന റൂട്ടുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ജംങ്ഷനുകളുടെ വികസനമാണ് ഇതില്‍ പ്രധാനം. 400 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകളുടെ ഒരു ശൃംഖല നഗരത്തിനകത്ത് വികസിപ്പിക്കുകയും ചെയ്യും. 80 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആദ്യ റിങ് റോഡ് വീതി കൂട്ടും. കിങ് ഫഹദ് റോഡ്ഹൈവേയിലെ പ്രധാന ജങ്ഷനുകളുടെ വിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്യും. കിങ് ഖാലിദ് റോഡില്‍ നിന്നുള്ള ഇമാം സഊദ് റോഡിന്റെ വിസ്തൃതിയും വര്‍ധിപ്പിക്കും. ഇതു വഴി ഈസ്റ്റേണ്‍ റിങ്റോഡുവരെ എത്തും വിധം 23 കിലോമീറ്റര്‍ കൂടി റോഡ് ദൈര്‍ഘ്യം കൂടും. രണ്ടാം സൗത്തേണ്‍ റിങ് റോഡുവരെ എത്തും വിധം അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡിന്റെ നീളം 45 കിലോമീറ്റര്‍ കൂട്ടലും പദ്ധതിയാണ്. അബൂബക്കര്‍ അല്‍സിദ്ദീഖ് റോഡിന്റെ നീളം 17 കിലോമീറ്റര്‍ വര്‍ധിപ്പിച്ച്‌ ദഹ്റാന്‍ സ്ട്രീറ്റിലൂടെ സൗത്തേണ്‍ റിങ് റോഡിലേക്ക് എത്തിക്കും. കിങ്സല്‍മാന്‍ റോഡില്‍ നിന്ന്‌അല്‍ഉറൂബ റോഡിലേക്കുള്ള ഉസ്മാന്‍ ബിന്‍ അഫാന്‍ റോഡ് 16 കിലോമീറ്ററും ദീര്‍ഘിപ്പിക്കും. ജോലികള്‍ ഉടന്‍ തുടങ്ങാനാണ് കിരീടാവകാശിയുടെ ഉത്തരവ്. ഇതോടെ റിയാദിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

Related News