Loading ...

Home Gulf

ജിസിസി പൗരന്‍മാര്‍ക്ക് മക്കയിലും മദീനയിലുംപ്രവേശന വിലക്ക്; യുഎഇയില്‍ നഴ്‌സറികള്‍ക്ക് രണ്ടാഴ്ച അവധി

മനാമ:  ജിസിസി à´…à´‚à´— രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി മക്കയിലും മദീനയിലും താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൊറോണവൈറസ് (കോവിഡ് -19) വ്യാപനം തടയാനുള്ള മന്‍കരുതലുകടെ ഭാഗമായാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ് പിഎ റിപ്പോര്‍ട്ട് ചെയ്തു. ഉംറ വിസയില്‍ വിദേശികളുടെ പ്രവേശനം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിനുപിന്നലെയാണ് പുതിയ നടപടി. അയല്‍ രാജ്യങ്ങളായ കുവൈറ്റിലും ബഹ്‌റൈനിലുംകൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, ഇറാനില്‍ കോവിഡ്-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 43 ആയി. 593 പേര്‍ക്ക് രോഗം ബാധിച്ചു. 210 പേര്‍ മരിച്ചെന്ന ബിബിസി വാര്‍ത്ത കളവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കുറ്റപ്പെടുത്തി.ബഹ്‌റൈനില്‍ 38 പേര്‍ക്കും കുവൈറ്റില്‍ 45 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലും ശനിയാഴ്ച വൈകീട്ടുവരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനില്‍ അടുത്ത രണ്ടാഴ്ച പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നും 2292 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 310 പേര്‍ മാത്രമാണ് ഇതുവരെ വൈദ്യ പരിശോധനനക്ക് വിധേരായത്. വൈദ്യ പരിശോധനക്ക് അപ്പോയ്‌മെന്റ് എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് പരിശോധനയില്‍ പ്രവാസികള്‍ക്ക് ഫീസൊന്നുമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും പ്രവാസി രോഗബാധിതനാണെന്ന് കണ്ടെത്തിയാല്‍, പരിശോധനയും കുവൈറ്റ് പൗരന്മാര്‍ക്ക് ബാധകമായ അതേ നടപടിക്രമങ്ങളും അനുസരിച്ച്‌ ഇടപെടുമെന്നും ഇതര രാജ്യക്കാര്‍ കുവൈറ്റ് വിടുന്നതിന് വിലക്കില്ലെന്നും പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ബുത്തൈന അല്‍ മുദഫ് പറഞ്ഞു. യുഎഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇതില്‍ അഞ്ചുപേര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദമായി. കൊറോണ പാശ്ചാത്തലത്തില്‍ രാജ്യത്തെ നഴ്‌സറില്‍ 14 ദിവസത്തേക്ക് അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. യാസ് ഐലന്‍ഡിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്ന എമിറേറ്റ്‌സ് സൈക്കിള്‍ ടൂറിലെ 167 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. ടീമിനെ അനുഗമിച്ച ഇറ്റലിക്കാരായ രണ്ട് ടെക്‌നീഷ്യന്‍മാര്‍ക്ക് കൊറോണബാധ കണ്ടെത്തിയിരുന്നു. ഇവരുമായി ഇടപെട്ടുവെന്ന സംശയത്തില്‍ ടീമിലെ മുഴുവന്‍ പേരെയും മാറ്റി പാര്‍പ്പിക്കുകയായിരുന്നു. സൈക്ലിംഗ് ടൂറിന്റെ അവശേഷിക്കുന്ന റൗണ്ടുകള്‍ അബുദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. ഖത്തറില്‍ ആദ്യ കൊറോണ വൈറസ് ബാധ ശനിയാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനില്‍നിന്നു തിരിച്ചുവന്ന 36 കാരനായ സ്വദേശി പൗരനാണ് രോഗം. ഇയാളോടൊപ്പം ഇറാനില്‍നിന്നു പ്രത്യേക വിമാനത്തില്‍ ഖത്തറില്‍ തിരിച്ചെത്തിയ എല്ലാവരെയും നിരീക്ഷണത്തില്‍ വെച്ചിരിക്കയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.അതിനിടെ, സൗദിയില്‍ തൊഴില്‍ വിസ, തൊഴില്‍ വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവക്ക് പ്രവേശന വിലക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിലക്കുണ്ടെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്നും അറിയിച്ചു.

Related News