Loading ...

Home Gulf

കോ​വി​ഡ്-19: ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യ​ട​ക്കം ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി കു​വൈ​ത്ത്. ശ​നി​യാ​ഴ്ച മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഇ​തേ തു​ട​ര്‍​ന്ന് ക​രി​പ്പൂ​രി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട കു​വൈ​ത്ത് വി​മാ​നം റ​ദ്ദാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​രെ തി​രി​ച്ച​യ​ച്ചു. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ഈ​ജി​പ്ത്, ഫി​ലി​പ്പൈ​ന്‍​സ്, സി​റി​യ, ലെ​ബ​ന​ന്‍, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് എ​ന്നി രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ള്‍​ക്കാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വൈ​റ​സ് ബാ​ധ ഇ​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ലേ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്ന ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് റ​ദ്ദാ​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കു​വൈ​ത്തി​ല്‍ 59 കൊ​റോ​ണ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related News