Loading ...

Home Gulf

കൊറോണ: മാര്‍ച്ച്‌ അവസാനം വരെ അബൂദബിയിലെ നൈറ്റ് ക്ലബ്ബുകളും ടൂറിസ്റ്റ് റെസ്റ്റോറന്റുകളും അടച്ചുപൂട്ടി

ഷാര്‍ജ: കോവിഡ് -19 കൊറോണ വൈറസ് കേസുകള്‍ നിയന്ത്രിക്കുന്നതിനായി മാര്‍ച്ച്‌ അവസാനം വരെ ഷാര്‍ജയിലെയും അബൂദബിയിലെയും നൈറ്റ് ക്ലബ്ബുകളും ടൂറിസ്റ്റ് റെസ്റ്റോറന്റുകളും അടിയന്തരമായി അടച്ചുപൂട്ടുമെന്ന് സാംസ്‌കാരിക, ടൂറിസം വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

അണുബാധ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഷാര്‍ജ നാഷണല്‍ പാര്‍ക്ക്, അല്‍ മഹത്ത പാര്‍ക്ക്, അബു ഷഗര പാര്‍ക്ക്, അല്‍ ഫയ 1 & 2 പാര്‍ക്കുകള്‍, അല്‍ നഹ്ദ പാര്‍ക്ക്, അല്‍ മംസാര്‍ പാര്‍ക്ക്, അല്‍ സഫിയ പാര്‍ക്ക്, അല്‍ നസീറിയ പാര്‍ക്ക്, അല്‍ മനഖ് പാര്‍ക്ക്, അല്‍ നാദ് പാര്‍ക്ക്, ഗ്രീന്‍ ബെല്‍റ്റ് ലേഡീസ് പാര്‍ക്കും അല്‍ ഫിഷ് പാര്‍ക്കും അടച്ചിടാന്‍ തീരുമാനിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ നാഗരിക അതോറിറ്റി സ്വീകരിക്കുന്ന നടപടികളിലൊന്നാണ് ഈ പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നത്.

ഹോട്ടലുകള്‍ക്കും കഫേകള്‍ക്കും ദുബൈയിലെയും അബൂദബിയിലെയും ഷിഷാ സേവനം ചെയ്യുന്നതില്‍ നിന്ന് അടുത്തിടെ ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്നാണ് ഈ നിര്‍ദേശങ്ങള്‍.അതേസമയം സംഭവത്തില്‍ ഖലീജ് ടൈംസിനോട് ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

'ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ ക്ലബ്ബുകളും അടച്ചിരിക്കും. എന്നിരുന്നാലും, പബ്ബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ അവിടെ കൂടുതല്‍ ആളുകളെ ഒന്നും പങ്കെടുപ്പിക്കില്ല' എന്ന് മാനേജര്‍ പറഞ്ഞു.

സര്‍ക്കുലര്‍ പുറത്തിറക്കിയശേഷം വെള്ളിയാഴ്ച വൈകുന്നേരം എമിറേറ്റിലെ നിരവധി പാര്‍ക്കുകള്‍ അടച്ചതായി ട്വിറ്ററിലൂടെ ഷാര്‍ജ മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

Related News