Loading ...

Home Gulf

കുവൈറ്റില്‍ നിന്നും ആശ്വാസ വാര്‍ത്ത ! കൊറോണ ബാധിച്ച 2 പേര്‍ കൂടി രോഗമുക്തി നേടി

കുവൈറ്റ്: കുവൈറ്റില്‍ നിന്നും വീണ്ടും ആശ്വാസ വാര്‍ത്ത. കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ കഴിയുകയായിരുന്ന 2 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 7 ആയി. ഇന്നലെ 8 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതോടെ കുവൈറ്റിലെ ആകെ രോഗബാധിതരുടെ എണ്ണം ഇന്നലെ 100 ലെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുകയാണ്.

Related News