Loading ...

Home Gulf

കൊറോണ: വിസിറ്റ്​ വിസയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ മടക്കി അയച്ചു, യാത്രാ നിയന്ത്രണം കര്‍ശനമാക്കി യുഎഇ

ദുബൈ:  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ നിയ​ന്ത്രണം കര്‍ശനമാക്കിയ യുഎഇയില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാ​ത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയച്ചു. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന്​ ഇത്തിഹാദ്​ വിമാനത്തില്‍ അബുദാബിയില്‍ നിരവധി പേര്‍ക്കാണ്​ തിരിച്ചുപോരേണ്ടി വന്നിരിക്കുന്നത്​. നേരത്തേ അനുവദിച്ച സന്ദര്‍ശകവിസകളെല്ലാം യു à´Ž à´‡ അസാധുവാക്കിയിരുന്നു.

പുതിയ വിസകള്‍ വിതരണം ചെയ്യുന്നത് ചൊവ്വാഴ്ച മുതല്‍ യുഎഇ നിര്‍ത്തിവെച്ചിരിക്കുകയാണ്​. അതിന്​ മുന്‍പ്​ അനുവദിച്ച സന്ദര്‍ശക, ടൂറിസ്​റ്റ്​ വിസകളുമായും ഇപ്പോള്‍ യുഎഇയിലേക്ക്​ യാത്ര അസാധ്യമാണ്​. കാലാവധിയുള്ള താമസവിസയുള്ളവര്‍ക്ക്​ മാത്രമേ നിലവില്‍ രാജ്യത്തേക്ക്​ പ്രവേശനം ലഭിക്കുകയുള്ളൂ. യാത്രാനിയന്ത്രണങ്ങള്‍ ശക്​തമാക്കിയ അവസ്​ഥയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന്​  യുഎഇ അധികൃതരും ഇന്ത്യന്‍ എംബസിയും യാത്രക്കാര്‍ക്ക്​ പ്രത്യേകം നിർദ്ദേശം  നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രാ വിലക്കുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related News