Loading ...

Home Gulf

കു​റ​യാ​തെ പേ​ടി; താ​മ​സ​വീ​സ​ക്കാ​ര്‍​ക്കും പ്ര​വേ​ശ​ന​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി യു​എ​ഇ

ദു​ബാ​യ്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​മ​സ​വീ​സ​ക്കാ​ര്‍​ക്കും പ്ര​വേ​ശ​ന​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി യു​എ​ഇ. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വി​ല​ക്ക് നി​ല​വി​ല്‍ വ​രും. ഇ​തോ​ടെ പൗ​ര​ന്‍​മാ​ര്‍ അ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​നി യു​എ​ഇ​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ന്നു​മു​ത​ല്‍ യു​എ​ഇ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ല്ലാ​ത്ത​രം വീ​സ​ക്കാ​ര്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

നി​ല​വി​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച്‌ ദീ​ര്‍‌​ഘി​പ്പി​ച്ചേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. സ​ന്ദ​ര്‍​ശ​ക​വി​സ, വാ​ണി​ജ്യ വി​സ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്ക് യു​എ​ഇ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ല്‍ പ്ര​വേ​ശ​ന​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​നും യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നും സ്വ​ന്തം രാ​ജ്യ​ത്തു​ള്ള യു​എ​ഇ എം​ബ​സി​യു​മാ​യോ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും യു​എ​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് താ​മ​സ​വീ​സ​ക്കാ​ര്‍​ക്ക് യു​എ​ഇ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

Related News