Loading ...

Home Gulf

കോവിഡ് 19: കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ആഗസ്റ്റ് 3 വരെ നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ഓഗസ്റ്റ് നാല് വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. വൈറസ് ഭീതിയെത്തുടര്‍ന്ന് മാര്‍ച്ച്‌ 29 വരെയായിരുന്നു സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് മന്ത്രിസഭാ തീരുമാനം. ഈ അധ്യയന വര്‍ഷത്തിന്റെ ബാക്കി ഭാഗം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയായി പൂര്‍ത്തിയാക്കും. പുതിയ അധ്യയന വര്‍ഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട്‌ സര്‍ക്കാര്‍ വക്താവ്‌ താരിഖ്‌ അല്‍ മുസറം വ്യക്തമാക്കി. കുവൈത്തില്‍ പള്ളികളിലും ടെന്റുകളിലും കേന്ദ്രീകരിച്ച്‌ റമദാന്‍ മാസം നടത്തി വരുന്ന നോമ്ബ്‌ തുറ പരിപാടികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ജനക്കൂട്ടത്തെ ഒഴിവാക്കി കൊണ്ട്‌ വ്യക്തികള്‍ക്ക്‌ നോമ്ബ്തുറ കിറ്റ്‌ വിതരണം ചെയ്യുന്നത്‌ അനുവദിക്കും. നീതിന്യായ മതകാര്യ മന്ത്രി ഡോ. ഫഹദ്‌ അല്‍ അഫാസിയാണു ഇക്കാര്യം അറിയിച്ചത്‌. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മത പണ്ഡിതരുടെയും യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്‌.

Related News